LiveTV

Live

Cricket

രോഹിത് ശര്‍മ്മ നേരത്തേ തിരിച്ചു, ഇന്ത്യന്‍ ടീം നാളെ മടങ്ങും

ഭാര്യ റിതികയും മകള്‍ സമൈറയും രോഹിത്തിനൊപ്പമുണ്ടായിരുന്നു

രോഹിത് ശര്‍മ്മ നേരത്തേ തിരിച്ചു, ഇന്ത്യന്‍ ടീം നാളെ മടങ്ങും

ലോകകപ്പില്‍ ന്യൂസിലന്റിനോട് ഏറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വെള്ളിയാഴ്ച്ച തന്നെ നാട്ടില്‍ തിരിച്ചെത്തി. കുടുംബത്തിനൊപ്പമാണ് രോഹിത് മുംബൈയിലേക്ക് മടങ്ങിയെത്തിയത്. ഇന്ത്യന്‍ ടീം നാളെയാണ് ലണ്ടനില്‍ നിന്നും തിരിക്കുക.

രോഹിത് ശര്‍മ്മ നേരത്തേ തിരിച്ചു, ഇന്ത്യന്‍ ടീം നാളെ മടങ്ങും

വെള്ളിയാഴ്ച്ച വൈകീട്ടാണ് മുംബൈ വിമാനത്താവളത്തില്‍ രോഹിത് ശര്‍മ്മ ലണ്ടനില്‍ നിന്നും തിരിച്ചെത്തിയത്. ഭാര്യ റിതികയും മകള്‍ സമൈറയും രോഹിത്തിനൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്നും സ്വന്തം കാര്‍ ഓടിച്ചാണ് രോഹിത് വീട്ടിലേക്ക് മടങ്ങിയത്.

ജൂലൈ14നാണ് ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര തീരുമാനിച്ചിരിക്കുന്നത്. ലണ്ടനില്‍ നിന്നും മുംബൈയിലേക്കായിരിക്കും ഇന്ത്യന്‍ ടീമിന്റെ യാത്ര. നിലവില്‍ കളിക്കാരെല്ലാം പലവഴിക്ക് പിരിഞ്ഞിരിക്കുകയാണ്. നാളെ ലണ്ടനില്‍ ഇവര്‍ ഒത്തുകൂടി മുംബൈയിലേക്ക് വിമാനം കയറുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്.

രോഹിത് ശര്‍മ്മ നേരത്തേ തിരിച്ചു, ഇന്ത്യന്‍ ടീം നാളെ മടങ്ങും

ലോകകപ്പ് സെമിയില്‍ ന്യൂസിലന്റിനോട് തോറ്റാണ് ഇന്ത്യ മടങ്ങുന്നത്. ആവശ്യമുള്ള സമയത്ത് ടീമെന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന് മത്സരശേഷം വിരാനിര്‍ഭരമായ സോഷ്യല്‍മീഡിയ പോസ്റ്റില്‍ രോഹിത് ശര്‍മ്മ പറഞ്ഞിരുന്നു. രോഹിത്തും വിരാടും കെ.എല്‍. രാഹുലും ഓരോ റണ്‍ മാത്രമെടുത്താണ് പുറത്തായത്. ഏഴാം വിക്കറ്റില്‍ ധോണിയും ജഡേജയും ചേര്‍ന്നെടുത്ത 116 റണ്‍സാണ് ഇന്ത്യക്ക് മത്സരത്തില്‍ നേരിയ പ്രതീക്ഷയെങ്കിലും നല്‍കിയത്. ഒടുവില്‍ കിവീസിനോട് 18 റണ്‍സിന്റെ തോല്‍വിവഴങ്ങുകയായിരുന്നു.