LiveTV

Live

Cricket

സച്ചിന്റെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കുമായില്ല..... 

2003ലെ ലോകകപ്പില്‍ പതിനൊന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 673 റണ്‍സാണ് സച്ചിന്‍ നേടിയത്.

സച്ചിന്റെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കുമായില്ല..... 

ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുക, പുതിയത് സൃഷ്ടിക്കുക എന്നത് ട്രെന്‍ഡാണ്. അതിന് മത്സരിക്കുന്നത് ഇന്ത്യന്‍ താരങ്ങളും. കൗതുകകരമായ സംഭവം എന്തെന്നാല്‍ ഒരു വിധം പ്രധാനപ്പെട്ട റെക്കോര്‍ഡുകളെല്ലാം ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലാണ്. അതിനാല്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്തു എന്ന നിലയിലാവും ഇവരൊക്കെ വാര്‍ത്തകളില്‍ ഇടം നേടുക. ലോകകപ്പുകളിലും സച്ചിന്‍ തന്റെ ക്ലാസ് പതിപ്പിച്ചിട്ടുണ്ട്.

അതിലൊന്നായിരുന്നു ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയെന്ന നേട്ടം. ഈ ലോകകപ്പില്‍ ആ റെക്കോര്‍ഡും തകര്‍ക്കാന്‍ അവസരമുണ്ടായിരുന്നു. അതും ഒരു ഇന്ത്യന്‍ താരത്തിന്. ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് സച്ചിന്റെ ഈ റെക്കോര്‍ഡിനടുത്ത് എത്തിയിരുന്നത്. എന്നാല്‍ സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റതോടെ തകര്‍ക്കാനായില്ല. 2003ലെ ലോകകപ്പില്‍ പതിനൊന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 673 റണ്‍സാണ് സച്ചിന്‍ നേടിയത്.

സച്ചിന്റെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കുമായില്ല..... 

2019ലെ ലോകകപ്പില്‍ രോഹിത് ശര്‍മ്മ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് 648 റണ്‍സും. അതായത് 25 റണ്‍സിന്റെ വ്യത്യാസം. ന്യൂസിലാന്‍ഡിനെതിരായ സെമിയില്‍ തന്നെ രോഹിത് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് കരുതിയിരുന്നെങ്കിലും ഒരു റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയെന്ന രണ്ടാമത്തെ താരം ആസ്‌ട്രേലിയക്കാരന്‍ മാത്യു ഹെയ്ഡന്റെ പേരിലാണ്. 2007 ലോകപ്പില്‍ നേടിയ 659 ആണ് ഹെയ്ഡന്റെ പേരിലുള്ളത്.

അതേസമയം ഈ ലോകകപ്പില്‍ തന്നെ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാനും സാധ്യതയുണ്ട്. ഫൈനല്‍ കളിക്കുന്ന ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യംസന്റെ പേരിലും അഞ്ഞൂറ് റണ്‍സിന് മേലെയുണ്ട്. റൂട്ടിന് 549ഉം വില്യംസണ് 548ഉം ആണ് സമ്പാദ്യം. ഒരു പക്ഷേ ഫൈനലില്‍ 125 റണ്‍സിന് മേലെ ഇരുവരും നേടുകയാണെങ്കില്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡ് ഇവരുടെ പേരിലാവും.

സച്ചിന്റെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കുമായില്ല..... 

നിലവില്‍ 648 റണ്‍സോടെ രോഹിത് ശര്‍മ്മയാണ് ഈ ലോകകപ്പിലെ ഒന്നാം നമ്പര്‍ റണ്‍വേട്ടക്കാരന്‍. തൊട്ടുപിന്നില്‍ 647 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ്. ആസ്ട്രേലിയ പുറത്തുപോയതിനാല്‍ അവര്‍ക്കിനി മത്സരങ്ങളില്ല.606 റണ്‍സുമായി ഷാക്കിബ് അല്‍ഹസനാണ് മൂന്നാം സ്ഥാനത്ത്. ആദ്യമായാണ് ഒരു ബംഗ്ലാദേശി താരം ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ആദ്യ മൂന്നിലെത്തുന്നത്. നാലും അഞ്ചും സ്ഥാനങ്ങളിലാണ് ജോ റൂട്ടും കെയിന്‍ വില്യംസണും.