LiveTV

Live

Cricket

ഇന്ത്യന്‍ ടീമില്‍ പടലപ്പിണക്കം? കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്നും ആവശ്യം 

വിരാട് കോഹ്‌ലിക്ക് ഒപ്പം നില്‍ക്കുന്ന കളിക്കാര്‍ക്ക് ടീമില്‍ മുന്‍ഗണന ലഭിച്ചിരുന്നുവെന്നും ടീം സെലക്ഷനില്‍ ഇത് പ്രതിഫലിച്ചിരുന്നുവെന്നും...

ഇന്ത്യന്‍ ടീമില്‍ പടലപ്പിണക്കം? കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്നും ആവശ്യം 

ലോകകപ്പ് സെമിയില്‍ ന്യൂസിലന്റിനോട് 18 റണ്‍സിന്റെ തോല്‍വി ഇന്ത്യ ഏറ്റുവാങ്ങിയിട്ട് മൂന്ന് ദിവസങ്ങള്‍ കഴിയുന്നേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് ഇന്ത്യന്‍ ടീമിലെ പടലപ്പിണക്കങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ടീമിന്റെ മൊത്തം തീരുമാനമെന്ന നിലയില്‍ പരിശീലകന്‍ രവിശാസ്ത്രി അവതരിപ്പിച്ച പലതും കോച്ചിന്റേയും ക്യാപ്റ്റന്റേയും മാത്രം തീരുമാനങ്ങളായിരുന്നുവെന്നാണ് ഹിന്ദി പത്രമായ ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഹിത് ശര്‍മ്മ നേരത്തേ തിരിച്ചു, ഇന്ത്യന്‍ ടീം നാളെ മടങ്ങും
Also Read

രോഹിത് ശര്‍മ്മ നേരത്തേ തിരിച്ചു, ഇന്ത്യന്‍ ടീം നാളെ മടങ്ങും

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടേയും പരിശീലകന്‍ രവിശാസ്ത്രിയുടേയും പല തീരുമാനങ്ങളോടും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അടക്കമുള്ള കളിക്കാര്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിരാട് കോഹ്‌ലിക്ക് ഒപ്പം നില്‍ക്കുന്ന കളിക്കാര്‍ക്ക് ടീമില്‍ മുന്‍ഗണന ലഭിച്ചിരുന്നുവെന്നും ടീം സെലക്ഷനില്‍ ഇത് പ്രതിഫലിച്ചിരുന്നുവെന്നുമാണ് ആരോപണം.

ഇന്ത്യന്‍ ടീമില്‍ പടലപ്പിണക്കം? കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്നും ആവശ്യം 

അമ്പാട്ടി റായിഡുവിന് പകരക്കാരനായി തുടക്കക്കാരന്‍ വിജയ് ശങ്കറിന് അവസരം ലഭിച്ചത് ഇത്തരത്തില്‍കോഹ്ലിയുടെ പ്രത്യേക താത്പര്യമായിരുന്നുവെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഹിത്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങളെ ഒഴിവാക്കാനാകാത്ത താരങ്ങള്‍ ടീമിലുണ്ടായിരുന്നെങ്കിലും അവസരങ്ങളില്‍ മുന്‍തൂക്കം ലഭിച്ചിരുന്നത് കോഹ്ലിയുടെ ഇഷ്ടക്കാര്‍ക്കായിരുന്നുവെന്നാണ് ആരോപണം.

ഇന്ത്യന്‍ ടീമില്‍ പടലപ്പിണക്കം? കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്നും ആവശ്യം 

കെ.എല്‍ രാഹുലിന് ലഭിച്ച അമിത അവസരങ്ങളും ഇതിന്റെ തെളിവായാണ് കരുതപ്പെടുന്നത്. തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും ടീമില്‍ തുടരാന്‍ രാഹുലിന് സാധിച്ചിരുന്നു. രണ്ട് സ്പിന്നര്‍മാരില്‍ ഒരാളെ പുറത്തിരുത്തേണ്ടി വന്നപ്പോള്‍ അവസരം ലഭിച്ചത് കോഹ്‌ലിക്കൊപ്പം ആര്‍.സി.ബിയില്‍കളിക്കുന്ന ചഹാലിനായിരുന്നു. അവസാന മത്സരങ്ങളില്‍ മാത്രമാണ് ധോണിയുടെ ഏകദിന സംഘത്തിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജഡേജക്ക് അവസരം ലഭിച്ചത്. ലഭിച്ച മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തി ജഡേജ കയ്യടി നേടുകയും ചെയ്തു.

ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ പുകഞ്ഞു തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ടീം പരിശീലകനേയും ബാറ്റിംങ് ബൗളിംങ് പരിശീലകനേയും മാറ്റണമെന്ന മുറവിളി പലയിടത്തു നിന്നും ഉയര്‍ന്നു കഴിഞ്ഞു. ഒരു പടികൂടി കടന്ന് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും കോഹ്‌ലിയെ മാറ്റി രോഹിത്തിനെ കൊണ്ടുവരണമെന്ന് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ തന്നെ പരസ്യമായി പറഞ്ഞു.