LiveTV

Live

Cricket

ക്രിക്കറ്റ് മൈതാനത്ത് വീണ്ടും ദുരന്തം; പന്ത് കഴുത്തില്‍ കൊണ്ട് കശ്മീര്‍ താരത്തിന് ദാരുണാന്ത്യം

ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും കുത്തിയുയര്‍ന്ന വന്ന പന്ത് ജഹാംഗീറിന്റെ കഴുത്തിലെ മര്‍മ്മഭാഗത്താണ് ആഘാതമേല്‍പ്പിച്ചത്.

ക്രിക്കറ്റ് മൈതാനത്ത് വീണ്ടും ദുരന്തം; പന്ത് കഴുത്തില്‍ കൊണ്ട് കശ്മീര്‍ താരത്തിന് ദാരുണാന്ത്യം

ക്രിക്കറ്റ് ലോകത്തെ കണ്ണീരില്‍ കുതിര്‍ത്ത് കൊഴിഞ്ഞുപോയ ഓസീസ് താരം ഫിലിപ്പ് ഹ്യൂസിന്റെ ഓര്‍മ്മകള്‍ മായും മുമ്പ് സമാനമായ മറ്റൊരു ദുരന്തം ഇന്ത്യയില്‍. കശ്മീരില്‍ കഴിഞ്ഞ ദിവസം നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ പന്ത് കഴുത്തില്‍ തട്ടി കൌമാര ക്രിക്കറ്റ് താരത്തിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

ദക്ഷിണ കശ്മീരിലെ അനന്ത്‍നാഗ് ജില്ലയില്‍ ബാരാമുള്ള - ബുദ്ഗാം അണ്ടര്‍ 19 ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് 18 കാരനായ ജഹാംഗീര്‍ അഹമ്മദ് വാറിന് ജീവന്‍ നഷ്ടമായത്. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും കുത്തിയുയര്‍ന്ന വന്ന പന്ത് ജഹാംഗീറിന്റെ കഴുത്തിലെ മര്‍മ്മഭാഗത്താണ് ആഘാതമേല്‍പ്പിച്ചത്. പന്ത് തട്ടിയയുടനെ കുഴഞ്ഞുവീണ ജഹാംഗീറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ജഹാംഗീറിന്റെ മരണം ഞെട്ടലുളവാക്കുന്നതാണെന്നും കൌമാരതാരത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എസ്.പി മാലിക് പറഞ്ഞു.