LiveTV

Live

Cricket

തോല്‍ക്കാനിടയായ കാരണങ്ങള്‍ ഇതെല്ലാമാണ്... രവി ശാസ്ത്രി പറയുന്നു

ധോണിയെ ഏഴാമനായി ഇറക്കിയത് ടീമിന്റെ തീരുമാനമായിരുന്നെന്നും ശാസ്ത്രി പ്രതികരിച്ചു

തോല്‍ക്കാനിടയായ കാരണങ്ങള്‍ ഇതെല്ലാമാണ്... രവി ശാസ്ത്രി പറയുന്നു

സെമി ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പാകപ്പിഴകള്‍ സമ്മതിച്ച് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. നാലാം നമ്പറില്‍ മികച്ച ഒരു ബാറ്റ്സ്മാനെ വേണ്ടിയിരുന്നു. ധോണിയെ ഏഴാമനായി ഇറക്കിയത് ടീമിന്റെ തീരുമാനമായിരുന്നെന്നും ശാസ്ത്രി പ്രതികരിച്ചു.

പരിക്കാണ് ടീമിന്‍റെ ഘടനയെ ബാധിച്ചതെന്നാണ് രവി ശാസ്ത്രിയുടെ വിശദീകരണം. ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ നാലാം നമ്പറില്‍ നിന്ന് കെ.എല്‍ രാഹുലിനെ ഓപ്പണറാക്കേണ്ടി വന്നു. നാലാം നമ്പറില്‍ പകരം എത്തിയ വിജയ് ശങ്കറിന് മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം പരിക്കേറ്റ് പുറത്താകേണ്ടി വന്നു. പകരം എത്തിയ റിഷഭ് പന്തിനോ വിജയ് ശങ്കറിനോ 50ന് മുകളിലേക്കുള്ള സ്കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. അമ്പാട്ടി റായിഡുവിനെ തഴഞ്ഞ് മായങ്ക് അഗര്‍വാളിനെ ടീമില്‍ എടുത്തതിനും ശാസ്ത്രിക്ക് വിശദീകരണമുണ്ട്. രാഹുലിനെ മധ്യനിരയിലേക്ക് മാറ്റി മായങ്ക് അഗര്‍വാളിനെ ഓപ്പണറാക്കാനായിരുന്നു ശ്രമം. എന്നാല്‍ സെമിക്ക് മുമ്പ് അതിനായുള്ള മത്സരങ്ങള്‍ ലഭിച്ചില്ല. നാലാം നമ്പറില്‍ മികച്ച ഒരു ബാറ്റ്സ്മാനാണ് വേണ്ടത്. റിഷഭ് പന്ത് ഭാവിയില്‍ മെച്ചപ്പെടുമെന്നും ശാസ്ത്രി പറയുന്നു. ധോണിയെ ഏഴാമനാക്കിയത് മികച്ച ഫിനിഷറായ ധോണിയെ ഇന്നിംഗ്സിന്റെ അവസാനം ആവശ്യമുള്ളതിനാലാണെന്നും അത് ടീമിന്റെ ഒന്നാകെയുള്ള തീരുമാനമായിരുന്നെന്നും ശാസ്ത്രി വിശദീകരിക്കുന്നു.