LiveTV

Live

Cricket

എല്ലാ ഫോര്‍മാറ്റിലും അഫ്ഗാനെ ഇനി റാഷിദ് നയിക്കും

ലോകകപ്പിനായി ഗുലാബ്ദിന്‍ നൈബിനെ നായകനാക്കിയതില്‍ സംഘടനക്കകത്ത് തന്നെ വലിയ പൊട്ടിത്തെറികള്‍ സൃഷ്ടിച്ചിരുന്നു

എല്ലാ ഫോര്‍മാറ്റിലും അഫ്ഗാനെ ഇനി റാഷിദ് നയിക്കും

ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് അഫ്ഗനിസ്ഥാനില്‍ സ്ഥാനമാറ്റം. മൂന്ന് ഫോര്‍മാറ്റുകളിലും നായകനായി സ്പിന്നര്‍ റാഷിദ് ഖാനെ നിയമിച്ചു. അസ്ഗര്‍ അഫ്ഗാന്‍ ഉപ നായകനാകും. ലോകകപ്പിന് മുമ്പാണ് അഫ്ഗാനെ മാറ്റി നായക സ്ഥാനത്ത് ഗുലാബ്ദിന്‍ നൈബിനെ നിയോഗിച്ചത്. അതേ സമയം, റഹ്മത്ത് ഷായെ ടെസ്റ്റ് ടീം നായകനായും റാഷിദിനെ ടി20 ടീം ക്യാപ്റ്റനായും നിയോഗിച്ചിരുന്നു.

ലോകകപ്പിനായി ഗുലാബ്ദിന്‍ നൈബിനെ നായകനാക്കിയതില്‍ സംഘടനക്കകത്ത് തന്നെ വലിയ പൊട്ടിത്തെറികള്‍ സൃഷ്ടിച്ചിരുന്നു. ഇംഗ്ലണ്ടില്‍ പ്രചോദനാത്മക ക്രിക്കറ്റ് കളിക്കാനാണ് ടീമിന്‍റെ ശ്രമമെന്ന് ടൂര്‍ണ്ണമെന്‍റിന് മുമ്പായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ധവ്ലത് ഖാന്‍ പറഞ്ഞിരുന്നു.