LiveTV

Live

Cricket

ഷെയ്ക് ഹാന്‍റ് നല്‍കിയത് ഇടതുകൈ കൊണ്ട്; സെമിയില്‍ ധോണി കളിച്ചത് പരിക്കേറ്റ വിരലുമായോ?

മത്സര ശേഷം ഇരു ടീമുകളുടെയും താരങ്ങള്‍ പരസ്പരം കൈകൊടുത്ത് പിരിഞ്ഞപ്പോള്‍ ധോണി വലതുകൈ ഒഴിവാക്കി ഇടതു കൈ കൊണ്ടാണ് ഷെയ്ക് ഹാന്‍ഡ് നല്‍കിയത്

ഷെയ്ക് ഹാന്‍റ് നല്‍കിയത് ഇടതുകൈ കൊണ്ട്; സെമിയില്‍ ധോണി കളിച്ചത് പരിക്കേറ്റ വിരലുമായോ?

ന്യൂസിലാന്‍റിനെതിരായ ലോകകപ്പ് സെമി മത്സരത്തില്‍ പരിക്കോടെയാണ് മഹേന്ദ്ര സിങ് ധോണി കളിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മത്സര ശേഷം ഇരു ടീമുകളുടെയും താരങ്ങള്‍ പരസ്പരം കൈകൊടുത്ത് പിരിഞ്ഞപ്പോള്‍ ധോണി വലതുകൈ ഒഴിവാക്കി ഇടതു കൈ കൊണ്ടാണ് ഷെയ്ക് ഹാന്‍ഡ് നല്‍കിയത്. വലതു തളളവിരലിനേറ്റ പരിക്ക് കാരണമാണ് അദ്ദേഹം വലതു കൈ ഒഴിവാക്കി ഇടതു കൈ കൊണ്ട് ഷെയ്ക് ഹാന്‍ഡ് നല്‍കിയതെന്നാണ് വിവരം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അദ്ദേഹം റണ്ണൗട്ടിലൂടെ പുറത്തായ ലോക്കി ഫെര്‍ഗൂസന്റെ പന്ത് നേരിട്ടപ്പോഴും ധോണി കൈക്ക് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലും വിരലിനേറ്റ പരിക്കോടെയാണ് ധോണി കളിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ വിരല്‍ വായിലാക്കിയ ശേഷം ചോര തുപ്പിക്കളയുന്ന ധോനിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.