LiveTV

Live

Cricket

ഇന്ത്യ-ന്യൂസിലാന്റ് സെമി ഫൈനലിനിടെ രണ്ട് ക്രിക്കറ്റ് ആരാധകര്‍ മരണപ്പെട്ടു

ഇന്ത്യ-ന്യൂസിലാന്റ് സെമി ഫൈനലിനിടെ രണ്ട്  ക്രിക്കറ്റ് ആരാധകര്‍ മരണപ്പെട്ടു

അതി വൈകാരികമായ ഇന്ത്യ-ന്യൂസിലാന്റ് സെമി ഫൈനലിനിടെ രണ്ട് കടുത്ത ക്രിക്കറ്റ് ആരാധകര്‍ രാജ്യത്ത് മരണപ്പെട്ടു. രാജ്യത്തെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് കടുത്ത മല്‍സരം മരണത്തിലേക്ക് നയിച്ചത്.

ബിഹാറിലെ കിഷന്‍ഗഞ്ചിലെ അശോക് പാസ്വാന്‍ എന്ന ക്രിക്കറ്റ് ആരാധകനാണ് മല്‍സരത്തിനിടയില്‍ സംഭവിച്ച നെഞ്ച് വേദന കാരണം മരണപ്പെട്ടത്. നെഞ്ച് വേദന സംഭവിച്ച ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാസ്വാന്റെ മരണം സംഭവിച്ചിരുന്നു.

‌രാജ്യത്ത് തന്നെ മറ്റൊരു സ്ഥലത്ത് നടന്ന സംഭവത്തില്‍ ശ്രീകണ്ഠ മൈറ്റി എന്ന 33 വയസ്സുക്കാരന്‍ ക്രിക്കറ്റ് കളി കാണുന്നതിനിടെ മരണപ്പെട്ടു. ഹൂഗ്ലി നിവാസിയാണ് ധോണി കളം വിട്ടതോടെ കാര്‍ഡിയാക് അറസ്റ്റ് വന്ന് മരണപ്പെട്ടത്. പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രീകണ്ഠയുടെ മരണം സംഭവിച്ചിരുന്നു.

ന്യൂസിലാന്റിനെതിരെ ഇന്ത്യയുടെ പരാജയത്തോടെ ടീം ഫൈനല്‍ കാണാതെ കളം വിട്ടിരുന്നു. 18 റണ്‍സിനാണ് ടീം ഇന്ത്യ ന്യൂസിലാന്റിന് മുന്നില്‍ മുട്ട് മടക്കിയത്.