LiveTV

Live

Cricket

സെമിഫൈനൽ തോൽവിയോടെ ഫർഹാർട്ട് ഇന്ത്യൻ ടീമിനോട് വിടപറഞ്ഞു  

ഫർഹാർട്ട് മൂന്ന് പതിറ്റാണ്ടു കാലത്തെ പരിചയസമ്പത്തോടെ 2015-ലാണ് ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത്. 

സെമിഫൈനൽ തോൽവിയോടെ ഫർഹാർട്ട് ഇന്ത്യൻ ടീമിനോട് വിടപറഞ്ഞു  

ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ന്യൂസിലാന്റിനോട് തോറ്റതോടെ ഫിസിയോ തെറാപിസ്റ്റ് പാട്രിക് ഫർഹാർട്ട് ടീമിനോട് വിടപറഞ്ഞു. നാലു വർഷം മുമ്പ് ടീമിനൊപ്പം ചേർന്ന ഓസ്‌ട്രേലിയക്കാരന്റെ കരാർ കാലാവധി ലോകകപ്പ് അവസാനം വരെയായിരുന്നു. വികാരഭരിതമായ ട്വീറ്റോടെയാണ് അദ്ദേഹം പടിയിറങ്ങുന്ന കാര്യം വ്യക്തമാക്കിയത്.

ടീമിനൊപ്പമുള്ള എന്റെ അവസാന ദിനം ആഗ്രഹിച്ചതുപോലെ വന്നില്ല. കഴിഞ്ഞ നാലു വർഷം ടീമിനൊപ്പം ജോലി ചെയ്യാൻ അവസരം നൽകിയതിൽ ഞാൻ ബി.സി.സി.ഐയോട് നന്ദിപറയുന്നു. ടീം ഇന്ത്യയിലെ എല്ലാ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ഭാവിയിലേക്ക് ആശംസകൾ.

ഓസ്‌ട്രേലിയൻ - ലെബനീസ് വംശജനായ ഫർഹാർട്ട് മൂന്ന് പതിറ്റാണ്ടു കാലത്തെ പരിചയസമ്പത്തോടെ 2015-ലാണ് ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത്. ഇന്ത്യൻ കളിക്കാരുടെ കായികക്ഷമത മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

സൂര്യകുമാർ യാദവ്, ഹർഭ ഭോഗ്‌ലെ, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവർ ഫർഹാർട്ടിന് അഭിവാദ്യങ്ങൾ നേർന്ന് ട്വീറ്റ് ചെയ്തു.