LiveTV

Live

Cricket

ഇന്ത്യയുടെ തോല്‍വി; ഷുഹൈബ് അക്തറിന് പറയാനുള്ളത്... 

ഇന്ത്യയുടെ തോല്‍വി; ഷുഹൈബ് അക്തറിന് പറയാനുള്ളത്... 

ന്യൂസിലാന്റിനെതിരായ ഇന്ത്യയുടെ പരാജയത്തില്‍ മുന്‍ പാക്കിസ്ഥാന്‍ ബോളര്‍ ഷുഹൈബ് അക്തര്‍ പ്രതികരിച്ചു. ‘അടുത്താണ്, ഇന്ത്യ ജയത്തിനകലെയും’ എന്നാണ് ഷുഹൈബ് അക്തര്‍ ട്വിറ്റര്‍ വീഡിയോയിലൂടെ പ്രതികരിച്ചത്. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ ഫീല്‍ഡ് വിട്ട സന്ദര്‍ഭത്തിലും ടീം പിടിച്ചു നിന്നെന്നും മികച്ച അഞ്ച് കളിക്കാരും മോശം ബാറ്റിങ്ങായിരുന്നെന്നും അക്തര്‍ വ്യക്തമാക്കി. രോഹിത് ശര്‍മ്മക്ക് മികച്ച അവസരം ലഭിച്ചു, വിരാട് കോഹ്ലിയുടെ ഔട്ടിനെ നിര്‍ഭാഗ്യം എന്നേ പറയാന്‍ കഴിയൂ. ജഡേജ വരുന്നത് വരെ ഒരു കളിക്കാരനും മികച്ച കളി പുറത്തെടുത്തില്ല. ധോണി ഇന്ത്യക്ക് വേണ്ടി പോരാടി കളിച്ചു- അക്തര്‍ തുടര്‍ന്നു.

‘സിക്സ് അടിക്കാമായിരുന്ന പന്തില്‍ ജഡേജ ഔട്ടായത് നിര്‍ഭാഗ്യകരമായി പോയി. ധോണി റണ്‍ ഔട്ടായിരുന്നില്ലെങ്കില്‍ ഇന്ത്യയെ ഫൈനല്‍ വരെ കൊണ്ടു പോകാന്‍ കഴിയുമായിരുന്നു. ഇന്ത്യന്‍ ആരാധകര്‍ക്ക് അവരുടെ ടീമിന്റെ ലോകകപ്പ് പ്രകടനത്തില്‍ തീര്‍ച്ചയായും അഭിമാനിക്കാം’; അക്തര്‍ പറഞ്ഞു.

18 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്റിനോട് പരാജയപ്പെട്ടത്. ഞായറാഴ്ച്ച ലോര്‍ഡ്സില്‍ വെച്ച് നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്റ് ഇനി ഇംഗ്ലണ്ടിനെ നേരിടും.