LiveTV

Live

Cricket

ഇന്ത്യയുടെ തോല്‍വി; പ്രമുഖരുടെ പ്രതികരണം ഇങ്ങനെ

ധോണിയ്ക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കാതിരുന്നത് വിഢിത്തമായെന്ന് മുന്‍ നായകന്‍ സൌരവ് ഗാംഗുലി വിമര്‍ശിച്ചു.

ഇന്ത്യയുടെ തോല്‍വി; പ്രമുഖരുടെ പ്രതികരണം ഇങ്ങനെ

ലോകകപ്പ് തോല്‍വിക്കിടയിലും ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് പ്രമുഖര്‍. എല്ലാവര്‍ക്കും മോശം സമയമുണ്ടാകുമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. തോല്‍വിയും ജയവും ജീവിതത്തിന്റെ ഭാഗമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അതേ സമയം ധോണിക്ക് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കാത്തതിനെ വിമര്‍ശിച്ച് മുന്‍താരങ്ങള്‍ രംഗത്തെത്തി. രവീന്ദ്ര ജഡേജയും മഹേന്ദ്ര സിങ് ധോണിയും പുറത്തെടുത്ത പോരാട്ട വീര്യത്തിനാണ് തോല്‍വിക്കിടയിലും കയ്യടി ലഭിക്കുന്നത്.

എല്ലാവര്‍ക്കും മോശം സമയമുണ്ടെണ്ടെന്നും ഒരു തോല്‍വിയുടെ പേരില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സച്ചിന്‍ പറഞ്ഞു. എല്ലാ സമയത്തും ധോണി മത്സരം ജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയത്തിന്റെ പടിക്കല്‍ നിന്നാണ് ഇന്ത്യ പരാജയത്തിലേക്ക് വീണതെന്ന് മുന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗും വി.വി.എസ് ലക്ഷമണും ട്വിറ്ററില്‍ കുറിച്ചു. ഗൌതം ഗംഭീര്‍, അജിങ്ക്യ രഹാനെ, ആകാശ് ചോപ്ര തുടങ്ങിയ ആശ്വാസ വാക്കുകളുമായി രംഗത്തെത്തി.

സുനില്‍ ഷെട്ടി അടക്കമുള്ള ബോളിവുഡ് താരങ്ങളും കോഹ്‌ലിയെയും സംഘത്തെയും പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തോല്‍വിയും വിജയവും ജീവിതത്തിന്റെ ഭാഗമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യ നന്നായി പൊരുതിയെന്ന് രാഹുല്‍ ഗാന്ധിയും ട്വിറ്ററില്‍ കുറിച്ചു. അതേസമയം ധോണിയ്ക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കാതിരുന്നത് വിഢിത്തമായെന്ന് മുന്‍ നായകന്‍ സൌരവ് ഗാംഗുലി വിമര്‍ശിച്ചു.