LiveTV

Live

Cricket

കോഹ്‌ലി പറഞ്ഞ ആ 45 മിനുറ്റില്‍ ടീം ഇന്ത്യക്ക് എന്താണ് സംഭവിച്ചത്? 

പക്ഷേ പിച്ചിലെ ഈര്‍പ്പവും മികച്ച ലൈനും ലെങ്തും ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ ഉപയോഗപ്പെടുത്തിയതോടെ ചീട്ടുകൊട്ടാരം പോലെ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നു

കോഹ്‌ലി പറഞ്ഞ ആ 45 മിനുറ്റില്‍  ടീം ഇന്ത്യക്ക് എന്താണ് സംഭവിച്ചത്? 

ലോകകപ്പ് സെമിയില്‍ 18 റണ്‍സിനാണ് ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോറ്റത്. ജയത്തോടെ ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും ന്യൂസിലാന്‍ഡിന് ഫൈനലിലെത്താനായി. 240 എന്ന പിന്തുടരാവുന്ന സ്‌കോറാണ് ന്യൂസിലാന്‍ഡ് ഇന്ത്യക്ക് മുന്നില്‍ വെച്ചത്. അതിന് ബൗളര്‍മാരോടാണ് കടപ്പാട്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മിടുക്ക് കാട്ടിയ പിച്ചില്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാരും വിശ്വരൂപം പുറത്തെടുക്കുമെന്ന് ഇന്ത്യ കരുതിയില്ല.

അതിന് കാരണം ഇന്ത്യയുടെ മുന്‍നിരയുടെ മിന്നും ഫോമായിരുന്നു. പക്ഷേ പിച്ചിലെ ഈര്‍പ്പം ഉപയോഗപ്പെടുത്തി, മികച്ച ലൈനിലും ലെങ്തിലും ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ ചീട്ടുകൊട്ടാരം പോലെ ഇന്ത്യയുടെ മുന്‍നിര തകരുകയായിരുന്നു. 24 റണ്‍സെടുക്കുന്നതിനിടെ നാല് പേരാണ് ക്രീസ് വിട്ടത്. അതും 45 മിനുറ്റിനുള്ളില്‍. ഈ 45 മിനുറ്റിലെ ന്യൂസിലാന്‍ഡിന്റെ കളിയാണ് മത്സര ശേഷം കോഹ്‌ലി എടുത്തുപറഞ്ഞത്. ഇന്ത്യയുടെ ബാറ്റിങിലെ ആദ്യ 40-45 മിനുറ്റ് എല്ലാം തകിടം മറിച്ചെന്ന് കോഹ്‌ലി പറഞ്ഞു.

കോഹ്‌ലി പറഞ്ഞ ആ 45 മിനുറ്റില്‍  ടീം ഇന്ത്യക്ക് എന്താണ് സംഭവിച്ചത്? 

ന്യൂസിലാന്‍ഡ് ടീം ക്രെഡിറ്റ് അര്‍ഹിക്കുന്നു, ന്യൂ ബോള്‍ കൊണ്ട് എങ്ങനെ എറിയണം എന്ന് അവര്‍ കാണിച്ചു, മികച്ച ലൈനും ലൈങ്തും ആയതോടെ ബാറ്റ്‌സ്മാന്മാര്‍ക്ക് പിഴവ് സംഭവിച്ചു, ആദ്യ 40, 45 മിനുറ്റില്‍ ഇത്തരത്തിലുള്ള മികച്ച പന്തുകള്‍ ബാറ്റ്‌സ്മാന്മാരില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നും അത് അവരെ പിഴവിലേക്ക് എത്തിക്കുമെന്നും അതാണിവിടെ സംഭവിച്ചതെന്നും കോഹ്‌ലി പറഞ്ഞു.

ആറ് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ നിന്ന് തിരിച്ചുവരിക എന്നത് പ്രയാസമാണ്, എന്നിരുന്നാലും ഞങ്ങള്‍ നന്നായി പരിശ്രമിച്ചുവെന്നും കോഹ് ലി കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, വിരാട് കോഹ് ലി, ദിനേശ് കാര്‍ത്തിക് എന്നിവരെയാണ് ക്രീസില്‍ നിലയുറപ്പിക്കും മുമ്പെ ന്യൂസിലാന്‍ഡിന്റെ പന്തേറുകാര്‍ പറഞ്ഞയച്ചത്. ഇതില്‍ ദിനേശ് കാര്‍ത്തികിന്റെ വിക്കറ്റിന് ബൗളര്‍ക്ക് മാത്രമല്ല ഫീല്‍ഡര്‍ നീഷമിന് കൂടി ക്രെഡിറ്റ് കൊടുക്കണം.

കോഹ്‌ലി പറഞ്ഞ ആ 45 മിനുറ്റില്‍  ടീം ഇന്ത്യക്ക് എന്താണ് സംഭവിച്ചത്? 

നായകന്‍ കെയിന്‍ വില്യംസന്റെ ഫീല്‍ഡ് സെറ്റ്ങ്സും കയ്യടി അര്‍ഹിക്കുന്നതാണ്. ട്രെന്‍ഡ് ബൗള്‍ട്ടിന്റെ മനോഹരമായൊരു ഇന്‍സ്വിങറിലാണ് കോഹ്ലി വിക്കറ്റിന് മുന്നില്‍ കുരുങ്ങിയത്. രോഹിതും രാഹുലും പോയത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയും. പിന്നീട് വന്ന പന്തും പാണ്ഡ്യയും ശ്രമിച്ചെങ്കിലും റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ വീഴുകയായിരുന്നു. ഒടുവില്‍ ജഡേജയും ധോണിയും ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല.

Also read: ധോണിയുടെ വിരമിക്കല്‍; മത്സര ശേഷമുള്ള കോഹ്‌ലിയുടെ പ്രതികരണം