LiveTV

Live

Cricket

ഷമി എവിടെ? സോഷ്യല്‍ മീഡിയ പ്രതികരിച്ചതിങ്ങനെ.... 

ടീം പ്രഖ്യാപനം വന്നത് മുതല്‍ ഷമി എവിടെയെന്ന ചോദ്യമായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ ചോദിച്ചുകൊണ്ടിരുന്നത്.

ഷമി എവിടെ? സോഷ്യല്‍ മീഡിയ പ്രതികരിച്ചതിങ്ങനെ.... 

ന്യൂസിലാന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയത് ഏവരെയും അമ്പരപ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്കുള്‍പ്പെടെ നേടി കുറഞ്ഞ മത്സരങ്ങള്‍കൊണ്ട് കൂടുതല്‍ വിക്കറ്റ് നേടിയ ഷമി മിന്നും ഫോമിലായിരുന്നു. അങ്ങനെയുള്ള ബൗളറെ നിര്‍ണായക സമയത്ത് പുറത്തിരുത്തിയതാണ് ഏവരെയും അമ്പരപ്പിച്ചത്.

ടീം പ്രഖ്യാപനം വന്നത് മുതല്‍ ഷമി എവിടെയെന്ന ചോദ്യമായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ ചോദിച്ചുകൊണ്ടിരുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് പതിനാല് വിക്കറ്റാണ് ഷമി നേടിയത്. അതില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ശ്രദ്ധേയമായത്. ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷമിക്ക് അവസരം ലഭിക്കുന്നത്. അവസരം നന്നായി മുതലെടുത്തു ഷമി. എന്നാല്‍ പ്രാഥമിക ഘട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ഷമിയെ പുറത്തിരുത്തി.

മത്സരത്തിന് പ്രാധാന്യമില്ലാത്തതിനാല്‍ വിശ്രമം അനുവദിച്ചതെ ന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സെമിയിലും താരത്തെ പുറത്തിരുത്തിയതോടെയാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്ത് എത്തിയത്. അതേസമയം ഷമിയുടെ അഭാവം ഇന്ത്യയുടെ ബൗളിങിനെ കാര്യമായി ബാധിച്ചില്ല. 46.1 ഓവര്‍ ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് 211 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഒരു പക്ഷേ ഷമി ടീമിലുണ്ടായിരുന്നുവെങ്കില്‍ ബൗളിങില്‍ ഇന്ത്യയുടെ കരുത്ത് ഒന്ന് കൂടി വര്‍ധിക്കുമായിരുന്നുവെന്നാണ് ചിലര്‍ പങ്കുവെക്കുന്നത്.

Also read: ഇന്നും രസംകൊല്ലിയായി മഴയെത്തും; പേടി ന്യൂസിലാന്‍ഡിന്