ജഡേജയുടെ പേരില്‍ വാക്പോര്; മൈക്കിള്‍ വോണിനെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്ത് മഞ്ജരേക്കര്‍
രവീന്ദ്ര ജഡേജ ഗ്രൌണ്ടില് ന്യൂസിലന്റിനെതിരെ പോരാടുമ്പോള്‍ അതിനേക്കാള്‍ ശക്തമായിരുന്നു ട്വിറ്ററില്‍ അദ്ദേഹത്തെ ചൊല്ലിയുള്ള തര്‍ക്കം

ഇന്ത്യ- ന്യൂസിലന്റ് മത്സരത്തിനിടെ ട്വിറ്ററില്‍ മഞ്ജരേക്കര്‍ മൈക്കല്‍ വോണ്‍ യുദ്ധം. രവീന്ദ്ര ജഡേജയുടെ പ്രകടനത്തെ ചൊല്ലിയാണ് ഇരുവരും കോര്‍ത്തത്. ഒടുവില്‍ മഞ്ജരേക്കര്‍ മൈക്കല്‍ വോണിനെ ബ്ലോക്കും ചെയ്തു.
രവീന്ദ്ര ജഡേജ ഗ്രൌണ്ടില് ന്യൂസിലന്റിനെതിരെ പോരാടുമ്പോള്‍ അതിനേക്കാള്‍ ശക്തമായിരുന്നു ട്വിറ്ററില്‍ അദ്ദേഹത്തെ ചൊല്ലിയുള്ള തര്‍ക്കം. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ രവീന്ദ്ര ജഡേജയെ അല്ലറ ചില്ലറ കളിക്കാരനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു,
ഇതിന് ജഡേജ തന്നെ ട്വിറ്ററില്‍ മറുപടിയും നല്കി. എന്നാല്‍ ന്യൂസിലന്റിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രവചിച്ച മഞ്ജരേക്കര്‍ ജഡേജയെ ടീമിലുള്‍പ്പെടുത്തി. ഇതോടെ മഞ്ജരേക്കറെ ട്രോളി മുന്‍ ഇംഗ്ലീഷ് നായകന് മൈക്കല്‍ വോണ്‍ രംഗത്തെത്തി. പ്രവചനമാണ്, തന്റെ ടീം അല്ല എന്നായിരുന്നു മഞ്ജരേക്കറുടെ മറുപടി. വോണും വിട്ടില്ല. ജഡേജ നിക്കോള്‍സിന്റെ വിക്കറ്റ് തെറിപ്പിച്ചതോടെ വീണ്ടും വോണിന്റെ ട്വീറ്റ്. അതോടെ മഞ്ജരേക്കര്‍ പിണങ്ങി.
ട്വിറ്ററില്‍ മൈക്കിള്‍ വോണിനെ ബ്ലോക്ക് ചെയ്തു. എന്നാല്‍ ഇതിന് ശേഷം തന്നെ അണ്‍ബ്ലോക്ക് ചെയ്യണമെന്നും ഒരു തമാശയായി കണ്ടാല്‍ മതിയെന്നും പറഞ്ഞ് വോണ്‍ രംഗത്തെത്തി.