LiveTV

Live

Cricket

ഈ മാന്യന്‍മാരുടെ ഒരു കാര്യം... ദ്രാവിഡിനെയും സച്ചിനെയും ട്രോളി ഗാംഗുലി... 

അതുകൊണ്ടൊക്കെ തന്നെ അയാളെ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. പക്ഷേ അതൊന്നും അയാള്‍ക്ക് പ്രശ്നമല്ല. 

ഈ മാന്യന്‍മാരുടെ ഒരു കാര്യം... ദ്രാവിഡിനെയും സച്ചിനെയും ട്രോളി ഗാംഗുലി... 

ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ നിന്നും ജേഴ്‍സി ഊരി വീശി വിജയമാഘോഷിച്ച സൌരവ് ഗാംഗുലി എന്ന ദാദയുടെ ചിത്രം ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല. മൈതാനത്ത് കളിക്കാരനേക്കാള്‍ ക്രിക്കറ്റ് ആരാധകരെ പോലെ വിജയമാഘോഷിക്കാറുള്ള താരമായിരുന്നു ഗാംഗുലി. അതുകൊണ്ടൊക്കെ തന്നെ അയാളെ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. പക്ഷേ അതൊന്നും അയാള്‍ക്ക് പ്രശ്നമല്ല. കാരണം അയാള്‍ അങ്ങനെയാണ്.

ഈ മാന്യന്‍മാരുടെ ഒരു കാര്യം... ദ്രാവിഡിനെയും സച്ചിനെയും ട്രോളി ഗാംഗുലി... 

ഇന്നലെ ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരം മഴ മുടക്കിയെങ്കിലും ഗാംഗുലി ടിവിയിലെത്തിയത് ആരാധകര്‍ക്ക് നേട്ടമായി. ഗാംഗുലിയുടെ കാലത്തെ ടീം ഇന്ത്യയുടെ വിജയരഹസ്യങ്ങളും എതിരാളികളെ പ്രകോപിപ്പിച്ച് കുരുക്കിലാക്കിയതുമൊക്കെ അദ്ദേഹം വെളിപ്പെടുത്തി. വി.വി.എസ് ലക്ഷ്മണും ഗാംഗുലിക്കൊപ്പം സ്റ്റുഡിയോയിലുണ്ടായിരുന്നു. അവതാരക മായാന്തി ലങ്കറാണ് അക്കാലത്തെ സ്ലെഡ്ജിനെ കുറിച്ച് ഗാംഗുലിയോട് ചോദിച്ചത്. എന്തും ആരുടെ മുഖത്തു നോക്കിയും പറഞ്ഞ് ശീലമുള്ള ഗാംഗുലിക്ക് മറുപടി പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്തിന്, ലക്ഷ്മണ്‍ തൊട്ടടുത്തു ഇരിക്കുന്നതു പോലും ഗാംഗുലി ഗൌനിച്ചില്ല. '' ആ ടീമിനെ വെച്ച് സ്ലെഡ്ജിങ്ങൊന്നും പ്രായോഗികമായിരുന്നില്ല. കാരണം വേറൊന്നുമല്ല, എന്റെ ടീമില്‍ മാന്യന്‍മാരെ തട്ടിയിട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.'' - ഗാംഗുലി പറഞ്ഞു.

പിന്നീടായിരുന്നു ഗാംഗുലി ദ്രാവിഡിനെയും സച്ചിനെയും എന്തിന് തൊട്ടടുത്തിരുന്ന ലക്ഷ്മണിനെയും ട്രോളിയത്. '' ദ്രാവിഡിനോട് എതിര്‍ ടീമിനെ സ്ലെഡ്ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, ഉടനെ പറയും, അയ്യോ... അതൊന്നും പറ്റില്ല, അങ്ങനെ കളിക്കുന്നത് ശരിയായ രീതിയല്ല. ഇനിയിപ്പോ ലക്ഷ്മണിനോടാണ് പറയുന്നതെങ്കില്‍, അതുപറ്റില്ല, ഞാന്‍ എന്റെ ബാറ്റിങില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നാകും മറുപടി പറയുക. ഇനി സച്ചിനോട് സ്ലെഡ്ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാലോ... അദ്ദേഹം മിഡ് ഓണില്‍ നിന്ന് മിഡ് വിക്കറ്റ് ഫീല്‍ഡറോട് പറയും, സ്റ്റീവ് വോയെ സ്ലെഡ്ജ് ചെയ്യാന്‍...'' - ഗാംഗുലി കളിയാക്കി പറഞ്ഞു. സ്ലെഡ്ജിങിന്റെ കാര്യത്തില്‍ തനിക്കൊപ്പം ഹര്‍ഭജന്‍ മാത്രമാണ് കിടപിടിച്ചു നിന്നിരുന്നതെന്നും ഗാംഗുലി പറയുന്നു.

സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍...