LiveTV

Live

Cricket

ഇത് യുവരാജിന്‍റെ ബോട്ടില്‍ ക്യാപ് ചാലഞ്ച്; വൈറലായി വീഡിയോ 

ഇതൊടൊപ്പം സച്ചിന്‍, ക്രിസ് ഗെയില്‍, ശിഖര്‍ ധവാന്‍ എന്നീ ക്രിക്കറ്റ് താരങ്ങളെ യുവരാജ് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്

ഇത് യുവരാജിന്‍റെ ബോട്ടില്‍ ക്യാപ് ചാലഞ്ച്; വൈറലായി വീഡിയോ 

സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ബോട്ടില്‍ക്യാപ് ചാലഞ്ചിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന്‍റെ പുതിയ വേര്‍ഷന്‍. കറങ്ങി കാല് കൊണ്ടാണ് എല്ലാവരും വെല്ലുവിളി ഏറ്റെടുക്കുന്നു എങ്കില്‍ യുവരാജിന്‍റെ ചാലഞ്ച് ബാറ്റുകൊണ്ടാണ്.

കയ്യിലെ ബാറ്റ് കൊണ്ട് കുപ്പി ലക്ഷ്യമാക്കി പന്ത് പായിക്കുന്ന വീഡിയോ യുവരാജ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. യുവരാജ് ബാറ്റു കൊണ്ട് അടിച്ചുവിട്ട പന്ത് തട്ടി കുപ്പിയും മൂടിയും തെറിക്കുന്നതാണ് ചാലഞ്ച്. ഇതൊടൊപ്പം സച്ചിന്‍, ക്രിസ് ഗെയില്‍, ശിഖര്‍ ധവാന്‍ എന്നീ ക്രിക്കറ്റ് താരങ്ങളെ യുവരാജ് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ഹോളിവുഡ് താരം ജേസൺ സ്റ്റാഥം, ഗായകൻ ജോൺ മേയർ എന്നിവര്‍ ചാലഞ്ച് ഏറ്റെടുത്തതോടെയാണ് ബോട്ടില്‍ ക്യാപ് ചാലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇവർക്ക് പിന്നാലെ ബോളിവുഡിൽ നിന്നും അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചാലഞ്ച് ഏറ്റെടുത്തു.