LiveTV

Live

Cricket

ആദ്യം ബാറ്റ് ചെയ്യണം, അല്ലേല്‍ പണി പാളും; പിച്ചും ടോസും ഇവിടെ നിര്‍ണായകം 

ഇന്ന് മഴപെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ പെയ്ത് കളി മുടങ്ങിയാലും മത്സരഫലത്തെ ബാധിക്കില്ല.

ആദ്യം ബാറ്റ് ചെയ്യണം, അല്ലേല്‍ പണി പാളും; പിച്ചും ടോസും ഇവിടെ നിര്‍ണായകം 

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും മത്സരിക്കാനിറങ്ങുമ്പോള്‍ പിച്ചും ടോസും കാലാവസ്ഥയുമൊക്കെ നിര്‍ണായക ഘടകങ്ങളാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോഡിലാണ് മത്സരം. ഇന്ന് മഴപെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ പെയ്ത് കളി മുടങ്ങിയാലും മത്സരഫലത്തെ ബാധിക്കില്ല. റിസര്‍വ് ദിനം ഉണ്ട്. മാഞ്ചസ്റ്ററിലെ കൂടിയ താപനില 16 ഡിഗ്രി സെല്‍ഷ്യസ് ആണ്.

ആദ്യം ബാറ്റ് ചെയ്യണം, അല്ലേല്‍ പണി പാളും; പിച്ചും ടോസും ഇവിടെ നിര്‍ണായകം 

പിച്ച് റിപ്പോര്‍ട്ട്: പ്രാഥമിക ഘട്ടത്തില്‍ ഈ ഗ്രൗണ്ടില്‍ അവസാനമായി കളിച്ചത് ദക്ഷിണാഫ്രിക്കയും ആസ്‌ട്രേലിയയുമാണ്. രണ്ട് ഇന്നിങ്‌സിലുമായി 600ന് മേലെയാണ് അന്ന് റണ്‍സ് പിറന്നത്. മത്സരത്തില്‍ പത്ത് റണ്‍സിന് ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു. ഈ മത്സരം ഫലം അടിസ്ഥാനമാക്കി വിലയിരുത്തുകയാണെങ്കില്‍ ഓള്‍ഡ് ട്രഫോഡിലേത് ബാറ്റിങ് പിച്ചാണ്. അതിനാല്‍ ടോസ് നേടുന്നവര്‍ ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍. മത്സരം പുരോഗമിക്കുന്തോറും പിച്ച് സ്ലോ ആവാനാണ് സാധ്യത. അതിനാല്‍ ചേസ് ചെയ്യുന്നവര്‍ക്ക് അല്‍പം ബുദ്ധിമുട്ടാവും.

ഇവിടെ കളിച്ച രണ്ട് കളികളിലും ഇന്ത്യക്കായിരുന്നു ടോസ്. അതേസമയം സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ ഇന്ത്യ വീണതാണ്. ന്യൂസിലാന്‍ഡിന് അവരുടെ ബൗളിങ് കരുത്തിലാണ് വിശ്വാസം. ബൗളിങ് തന്നെയായിരുന്നു ഇന്ത്യയെ അന്നും കുഴക്കിയത്. അതേസമയം ഇന്ത്യക്ക് രണ്ട് ഡിപാര്‍ട്‌മെന്റുകളിലും വിശ്വാസമുണ്ട്. പോരാത്തതിന് മികച്ച ഫീല്‍ഡര്‍മാരും. ആദ്യം ബാറ്റ് ചെയ്ത് ഒരു 300 റണ്‍സിന് മേലെ സ്‌കോര്‍ കണ്ടെത്താനായാല്‍ ബുംറയടങ്ങുന്ന ബൗളര്‍മാരെ വെച്ച് ന്യൂസിലാന്‍ഡിനെ എളുപ്പത്തില്‍ ഇന്ത്യക്ക് വീഴ്ത്താനാവും.