LiveTV

Live

Cricket

ഇന്ന് കളത്തിലിറങ്ങിയതോടെ സച്ചിനൊപ്പം ആ റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ധോണി

ഈ ലോകകപ്പില്‍ തന്‍റെ മെല്ലെപ്പോക്കിന് ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് ധോണി കേട്ടിരുന്നു

ഇന്ന് കളത്തിലിറങ്ങിയതോടെ സച്ചിനൊപ്പം ആ റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ധോണി

ആദ്യ ലോകകപ്പ് സെമിയില്‍ മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ജേഴ്സിയില്‍ ഇറങ്ങിയതിന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹത്തിന്‍റെ 350ആം ഏകദിനത്തിലാണ് ധോണി ഇന്നിറങ്ങുന്നത്. ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച താരങ്ങളുടെ ലിസ്റ്റിലും ഇടം പിടിച്ചിരിക്കുകയാണ് ധോണി. 463 മത്സരങ്ങള്‍ കളിച്ച സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ നിരയില്‍ മുന്നില്‍. ശ്രീലങ്കന്‍ താരങ്ങളായ മഹേള ജയവര്‍ധനെ(448), സനത് ജയസൂര്യ(445), കുമാര്‍ സംഗക്കാര(404) എന്നിവരാണ് സച്ചിന് താഴെ ഈ ലിസ്റ്റിലുള്ളത്. അതിന് ശേഷം ഷാഹിദ് അഫ്രിദി, ഇന്‍സമാം ഉല്‍ ഹഖ്, റിക്കി പോണ്ടിങ്ങ്, വസിം അക്രം എന്നിവരാണ് ധോണിക്ക് മുന്നില്‍ ഇനിയുള്ളത്.

ഈ ലോകകപ്പില്‍ തന്‍റെ മെല്ലെപ്പോക്കിന് ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് ധോണി കേട്ടിരുന്നു. എന്നാല്‍, ശ്രീലങ്കക്കെതിരായ മത്സരത്തില്‍ മൂന്ന് ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമടക്കം മികച്ച പ്രകടനം കാഴ്ച വെച്ച് വിമര്‍ശകര്‍ക്ക് മറുപടിയും ധോണി നല്‍കിയിരുന്നു.