LiveTV

Live

Cricket

ചൂടന്‍, അഹങ്കാരി, നായകന്‍... ഇങ്ങനെയൊക്കെയാണ് ദാദ...

തന്‍റെ നാല്‍പത്തിയേഴാം പിറന്നാളില്‍ ലോകം കണ്ട ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായ ദാദ എന്ന സൗരവ് ഗാംഗുലിയെ കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങള്‍

ചൂടന്‍, അഹങ്കാരി, നായകന്‍... ഇങ്ങനെയൊക്കെയാണ് ദാദ...

നിലക്കുപ്പായത്തിന് പിറകിലെ ആ ജേഴ്സി നമ്പര്‍ 99 മറക്കണമെങ്കില്‍ അത് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനല്ലാത്തവര്‍ക്ക് മാത്രം സാധ്യമായ കാര്യമായിരിക്കും. ഒന്നുമല്ലാതിരുന്ന ഇന്ത്യന്‍ ടീമിനെ തന്‍റെ തോളിലേറ്റി താരസമ്പന്നമാക്കിയ ആ അഹങ്കാരി.

2002ലെ നാറ്റ്‍വെസ്റ്റ് സീരീസ് ഫൈനലില്‍ സഹീര്‍ ഖാന്‍റെ സിങ്കിള്‍ ഓവര്‍ത്രോയിലൂടെ ഡബിള്‍ ആയപ്പോള്‍ ക്രിക്കറ്റിന്‍റെ മക്കയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. അന്ന് ലോഡ്സ് ബാല്‍ക്കണിയില്‍ ആ നായകന്‍ ഒരു ആഹ്ലാദ പ്രകടനം നടത്തി. അത് പിന്നീട് ചരിത്രമായി. സ്വന്തം നാട്ടില്‍ വന്ന് തങ്ങളെ തോല്‍പിച്ചപ്പോള്‍ ആന്‍ട്രു ഫ്ലിന്‍റോഫ് ചെയ്ത ആഹ്ലാദ പ്രകടനത്തിന് ഒരു വീറും വാശിയും തുളുമ്പുന്ന മറുപടിയായിരുന്നു അത്. തന്‍റെ ജേഴ്സിയൂരി ആഹ്ലാദ പ്രകടനം നടത്തി ലോകത്തെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയ ആ ഇതിഹാസത്തിന് ഇന്ന് നാല്‍പത്തിയേഴാം പിറന്നാള്‍. ലോകം കണ്ട ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായ ദാദ എന്ന സൗരവ് ഗാംഗുലിയെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍.

ചൂടന്‍, അഹങ്കാരി, നായകന്‍... ഇങ്ങനെയൊക്കെയാണ് ദാദ...
  • കൊല്‍ക്കത്തയിലെ ധനിക കുടുംബത്തില്‍ ജനിച്ച സൗരവ് ഗാംഗുലിയെ അച്ഛനും അമ്മയും ‘മഹാരാജ്’ എന്നാണ് വിളിച്ചിരുന്നത്. പിന്നീട്, കളിക്കളത്തിലെ പ്രകടനത്തിനിടെ പ്രശസ്ത കമന്‍റേറ്റര്‍ ജോഫ്രി ബോയ്കോട്ട് അദ്ദേഹത്തിന് മറ്റൊരു വിളിപ്പേര് നല്‍കി. ‘ദി പ്രിന്‍സ് ഓഫ് കൊല്‍ക്കത്ത’.
  • ചെറുപ്പത്തില്‍ ഫുട്ബോള്‍ കളിക്കാന്‍ ഒരുപാട് താല്‍പര്യം കാണിച്ചിരുന്ന ഗാംഗുലി സഹോദരന്‍ സ്നേഹാശിഷിന്‍റെ ശിക്ഷണം ലഭിക്കുന്നതിന് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിയുന്നത്. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിലൊരാള്‍ അവിടെ ജനനം കൊണ്ടു.
  • സഹോദരന്‍റെ ക്രിക്കറ്റ് കിറ്റില്‍ പരിശീലനം തുടങ്ങിയതിന് ശേഷം ഇടം കൈയ്യന്‍ ബാറ്റ്സ്മാനായ അദ്ദേഹം അതേ സഹോദരന്‍ സ്നേഹാശിഷിനെ പിന്തള്ളി ബംഹാള്‍ രഞ്ജി ട്രോഫി ടീമില്‍ ഇടം നേടി.
  • 1992ല്‍ ബ്രിസ്ബനില്‍ വെസ്റ്റ് ഇന്‍റീസിനെതിരെയാണ് ഗാംഗുലിയുടെ അരങ്ങേറ്റം. പക്ഷെ, കളിക്കളത്തിനകത്തും പുറത്തുമുള്ള പ്രശ്നങ്ങളാല്‍ ടീമില്‍ നിന്നും അദ്ദേഹത്തിന് പലപ്പോഴായി വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.
  • 1996ല്‍ നവ്ജോത് സിങ് സിദ്ധുവിന് പകരക്കാരനായി ലോഡ്സില്‍ ഇംഗ്ലണ്ടിനെതിരെ അദ്ദേഹത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചു.
  • ആ പരമ്പരക്ക് ശേഷം കളിക്കൂട്ടുകാരിയായ ഡോണയുമായി 1997ല്‍ വിവാഹം.
  • മതപരമായ കാര്യങ്ങളില്‍ വളരെയേറെ ശ്രദ്ധ ചെലുത്തുന്ന സൌരവ് ഗാംഗുലി എല്ലാ ചൊവ്വാഴ്ചകളിലും വ്രതമെടുക്കാറുണ്ട്. ഇന്നുവരെ അദ്ദേഹം അത് മുടക്കിയിട്ടുമില്ല.
  • റെക്കോര്‍ഡുകളുടെയും വിവാദങ്ങളുടെയും നായകനായാണ് ഗാംഗുലിയുടെ കളിക്കളത്തിലെ നാളുകളെ ഏവരും ഓര്‍ക്കുക. 2001ല്‍ ആസ്ട്രേലിയ നടത്തിയ ഇന്ത്യന്‍ പര്യടനത്തില്‍ തുടര്‍ച്ചയായി നാല് തവണ ടോസിന് വൈകി ചെന്നതിന് അന്നത്തെ ആസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ നടപടിക്ക് ഒരുങ്ങിയതില്‍ നിന്നും അത് തുടങ്ങി. സെഞ്ച്വറി നേടുകയും ടീമിനെ ഫൈനലിലേക്ക് എത്തിക്കുകയും ചെയ്ത മൂന്ന് നായകന്മാരില്‍ ഒരാളാണ് സൌരവ് ഗാംഗുലി. ലോക ക്രിക്കറ്റില്‍ 10,000 റണ്‍സും 100 വിക്കറ്റും 100 ക്യാച്ചുകളും സ്വന്തമാക്കിയ അഞ്ച് താരങ്ങളില്‍ ഒരാളാണ് അദ്ദേഹം.
  • യുവ താരങ്ങളെ കണ്ടെത്തുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നതില്‍ എന്നും മുന്നില്‍ നിന്നിരുന്ന അദ്ദേഹം ആ ഉത്തരവാദിത്വം ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ആ വെല്ലുവിളി ഒരുപാട് ഇതിഹാസങ്ങളെ ഇന്ത്യന്‍ ടീമിന് സമ്മാനിച്ചു. വിരേന്ദര്‍ സെവാഗ്, ഹര്‍ബജന്‍ സിങ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍, മഹേന്ദ്ര സിങ് ധോണി തുടങ്ങി ഒരുപാട് പേര്‍. ഈ പ്രതിഭകളെ മുന്‍നിരയിലേക്ക് കൊണ്ട് വന്നതിന്‍റെ ഫലമാണ് 2002ലെ നാറ്റ്‍വെസ്റ്റ് ഫൈനലും 2003ലെ ലോകകപ്പ് ഫൈനലും.
  • ലോകത്തെ ഏക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ദാദ 2008 നവംബര്‍ ആറിന് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും പിന്നീട് ഐ.പി.എല്ലിലും തുടര്‍ന്ന് ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ കമന്‍ററി ബോക്സില്‍ എത്തി നില്‍ക്കുന്നു ദാദയുടെ ക്രിക്കറ്റിനോടുള്ള പ്രണയം.
ചൂടന്‍, അഹങ്കാരി, നായകന്‍... ഇങ്ങനെയൊക്കെയാണ് ദാദ...