LiveTV

Live

Cricket

പിറന്നാള്‍ ദിനത്തില്‍ ധോണിയുടേയും മകളുടേയും ക്യൂട്ട് വീഡിയോ

വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ഈ ക്യൂട്ട് വീഡിയോയില്‍ ധോണിക്കൊപ്പം മകള്‍ സിവയും താരമാകുന്നു...

പിറന്നാള്‍ ദിനത്തില്‍ ധോണിയുടേയും മകളുടേയും ക്യൂട്ട് വീഡിയോ

38ആം പിറന്നാള്‍ ദിനത്തില്‍ ക്രിക്കറ്റിനുള്ളിലും പുറത്തുമുള്ള നിരവധി പ്രമുഖരാണ് മഹേന്ദ്ര സിംങ് ധോണിക്ക് ആശംസകള്‍ നേര്‍ന്നത്. സഹതാരങ്ങള്‍ക്കും കുടുംബത്തിനുമൊപ്പം ജന്മദിന കേക്ക് മുറിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ഈ ക്യൂട്ട് വീഡിയോയില്‍ ധോണിക്കൊപ്പം മകള്‍ സിവയും താരമാകുന്നുണ്ട്.

ജന്മദിനത്തില്‍ ആദ്യം ആശംസയുമായെത്തിയത് ജീവിതപങ്കാളി സാക്ഷി ധോണി തന്നെ.

ധോണിക്ക് ജന്മദിന സമ്മാനമായി ഐ.സി.സി ഒരു വീഡിയോ തന്നെയിറക്കി. വിരാട് കോഹ്#ലി, ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ബുംറ തുടങ്ങിയ പ്രമുഖര്‍ ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

നാല് ലോകകപ്പുകളിലെ ധോണിയുടെ നാല് മുഖങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ബി.സി.സി.ഐയുടെ ട്വീറ്റ്.

പതിവുപോലെ വ്യത്യസ്തമായ ജന്മദിന ആശംസയുമായി സെവാഗും രംഗത്തെത്തി.

ഇന്ത്യന്‍ ടീമിലെ കുട്ടിക്കുറുമ്പന്മാരായ പാണ്ഡ്യയും ഋഷഭ് പന്തും തങ്ങള്‍ക്ക് ധോണിയുമായുള്ള ബന്ധത്തിന്റെ ആഴം തെളിയിക്കുന്ന ആശംസാ സന്ദേശങ്ങളാണ് നല്‍കിയത്.