LiveTV

Live

Cricket

രോഹിത് മാത്രമല്ല, ഈ താരത്തെയും മറക്കരുതെന്ന് സച്ചിന്‍

മറുപടി ബാറ്റിംങില്‍ ഓപണര്‍മാരായ കെ.എല്‍. രാഹുലും രോഹിത് ശര്‍മ്മയും സെഞ്ചുറി നേടിയതോടെ താരങ്ങള്‍ ഇവരായി മാറിയിരുന്നു

രോഹിത് മാത്രമല്ല, ഈ താരത്തെയും മറക്കരുതെന്ന് സച്ചിന്‍

ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടിക്കൊണ്ട് സ്വപ്‌ന തുല്യമായ ബാറ്റിംങ് പ്രകടനമാണ് ഇന്ത്യയുടെ രോഹിത് ശര്‍മ്മ നടത്തുന്നത്. രോഹിത്തിന്റെ പ്രകടനത്തെ എല്ലാവരും പ്രശംസകള്‍ കൊണ്ട് മൂടുമ്പോഴും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ മറ്റൊരു താരത്തെ മറക്കരുതെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇന്ത്യന്‍ ബൗളിംങിനെ മുന്നില്‍ നിന്നും നയിക്കുന്ന ബുംറയുടെ സംഭാവനകള്‍ മറക്കരുതെന്നാണ് സച്ചിന്‍ പറയുന്നത്.

Also read: തുടക്കത്തില്‍ ക്യാച്ച് പാഴാക്കിയോ, രോഹിത് അതിന് പ്രതിഫലം തന്നിരിക്കും...‌

Also read: സെഞ്ച്വറി തികച്ച് ബുംറ

ശ്രീലങ്കക്കെതിരായ അവസാന ഗ്രൂപ് മത്സരത്തില്‍ മറുപടി ബാറ്റിംങില്‍ ഓപണര്‍മാരായ കെ.എല്‍. രാഹുലും രോഹിത് ശര്‍മ്മയും സെഞ്ചുറി നേടിയതോടെ താരങ്ങള്‍ ഇവരായി മാറിയിരുന്നു. എന്നാല്‍ പത്ത് ഓവറില്‍ 37 റണ്‍ മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റ് നേടിയ ബുംറയുടെ പ്രകടനം ശ്രീലങ്കയെ 264/7 എന്ന സ്‌കോറിലൊതുക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിരുന്നു. ഇത്തരത്തില്‍ ഓരോ മത്സരത്തിലും തന്റെ റോള്‍ പ്രതീക്ഷിക്കുന്നതിനും ഭംഗിയായി നിര്‍വഹിച്ചിട്ടുള്ള താരമാണ് ബുംറ.

സച്ചിനും ബുംറയും
സച്ചിനും ബുംറയും

'അതിമനോഹരമായാണ് ജസ്പ്രീത് ബുംറ ലോകകപ്പില്‍ പന്തെറിയുന്നത്. അതിനനുസരിച്ച് ബുംറക്ക് വിക്കറ്റുകള്‍ ലഭിക്കുന്നുണ്ടോ എന്നുപോലും സംശയമാണ്. അദ്ദേഹത്തിന് ശ്രീലങ്കക്കെതിരെ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചതില്‍ സന്തോഷം. ഇന്ത്യന്‍ ടീം സെമിയിലെത്താന്‍ ബുംറ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. രോഹിത്തിനൊപ്പം ഇന്ത്യയുടെ സെമി പ്രവേശത്തില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ബുംറ' സച്ചിന്‍ പറയുന്നു.

ലോകകപ്പില്‍ നിലവില്‍ 17 വിക്കറ്റുകളുമായി ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറാണ് ബുംറ. ആസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും(26) ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാനുമാണ്(20) പട്ടികയില്‍ മുന്നിലുള്ളത്. ആദ്യ 20 ബൗളര്‍മാരില്‍ ഏറ്റവും മികച്ച എക്കോണമി(4.48) ബുംറക്കാണ്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മെയ്ഡ് ഇന്‍ ഓവറുകള്‍ എറിഞ്ഞതിന്റെ റെക്കോഡും(8) ബുംറ ജോഫ്ര ആര്‍ച്ചറിനൊപ്പം പങ്കിടുന്നു.