LiveTV

Live

Cricket

ഇന്ത്യ ന്യൂസിലന്റ് സെമി നാളെ

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം

ഇന്ത്യ ന്യൂസിലന്റ് സെമി നാളെ

ലോകകപ്പ് സെമിയില്‍ നാളെ ഇന്ത്യ ന്യൂസിലന്റ് പോരാട്ടം. 2003ന് ശേഷം ഇത് ആദ്യമായാണ് ലോക വേദിയില്‍ ഇന്ത്യയും ന്യൂസിലന്റും മുഖാമുഖം വരുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുക.

Also read: ഇന്ത്യ - ശ്രീലങ്ക മത്സരത്തിനിടെ ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ ബാനറുമായി വിമാനം 

Also read: ദക്ഷിണാഫ്രിക്കയോട് ആസ്ട്രേലിയ തോറ്റു; സെമി ലൈനപ്പായി  

ലോര്‍ഡ്‌സിലേക്ക് കാലെടുത്തുവെക്കണം. അതിന് ന്യൂസിലന്റ് കടക്കണം. അനായാസമല്ല. അസാധ്യവുമല്ല. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് തന്നെ സാധ്യത കൂടുതല്‍. രോഹിതിന്റെ ഫോം. രാഹുലും കോലിയും നല്‍കുന്ന പിന്തുണ. ബുംറ നയിക്കുന്ന ബൗളിങ്. പ്രാഥമിക റൗണ്ടില്‍ ഒന്നാമന്‍മാരായി മുന്നേറിയ ടീം ഇന്ത്യ.

സന്നാഹ മത്സരത്തില്‍ ന്യൂസിലന്റിനോട് തോറ്റിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. മറുവശത്ത് ഗ്രൂപ്പിലെ നാലാം സ്ഥാനവുമായാണ് കിവീസ് അവസാന നാലില്‍ എത്തിയത്. നിലവിലെ റണ്ണറപ്പുകളാണ് അവര്‍. സന്നാഹ മത്സരത്തിലെ ജയം ആത്മ വിശ്വാസമാണ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിലാണ് പ്രതീക്ഷ. ബോളിങ്ങില്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ സാന്നിധ്യം.

ഇതുവരെ ലോകകിരീടം സ്വന്തമാക്കിയിട്ടില്ല എന്ന പേരുദോഷം തിരുത്തുകയാണ് അവരുടെ ലക്ഷ്യം. ലോകകപ്പില്‍ ഇതുവരെ 8 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നാല് ജയം കിവീസിനും മൂന്ന് ജയം ഇന്ത്യക്കും. ഒരു മത്സരം ഉപേക്ഷിച്ചു. ആകെ 107 തവണ പരസ്പരം മത്സരിച്ചപ്പോള്‍ 55 വിജയവുമായി ഇന്ത്യ മുന്നിലാണ്.

കണക്കുകള്‍ക്കോ ചരിത്രത്തിനോ പ്രസക്തിയില്ല. കളത്തിലെ കളിയിലാണ് കാര്യം. അവിടെ ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാം.