LiveTV

Live

Cricket

ദക്ഷിണാഫ്രിക്കയോട് ആസ്ട്രേലിയ തോറ്റു; സെമി ലൈനപ്പായി  

ആസ്ട്രേലിയയുടെ തോല്‍വിയോടെ സെമി ലൈനപ്പായി. ഇന്ത്യക്ക് ന്യൂസിലാന്‍ഡും ആസ്ട്രേലിയക്ക് ഇംഗ്ലണ്ടുമാണ് സെമിയിലെ എതിരാളികള്‍.

ദക്ഷിണാഫ്രിക്കയോട് ആസ്ട്രേലിയ തോറ്റു; സെമി ലൈനപ്പായി   

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ആസ്ത്രേലിയയെ പത്ത് റണ്‍സിനാണ് തോല്‍പ്പിച്ചത്. 326 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ത്രേലിയ 315ന് പുറത്താവുകയായിരുന്നു. ഇതോടെ പോയിന്‍റ് പട്ടികയില്‍ ഓസീസ് ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായി. ആസ്ട്രേലിയയുടെ തോല്‍വിയോടെ സെമി ലൈനപ്പില്‍ മാറ്റം വന്നു. ഇന്ത്യക്ക് ന്യൂസിലാന്‍ഡും ആസ്ട്രേലിയക്ക് ഇംഗ്ലണ്ടുമായിരിക്കും സെമിയിലെ എതിരാളികള്‍.

ഒരുപാട് വൈകിപ്പോയി, എങ്കിലും ജയത്തോടെ മടങ്ങി എന്ന് ആശ്വസിക്കാം ദക്ഷിണാഫ്രിക്കയ്ക്ക്. തോല്‍പ്പിച്ചത് ഓസീസിനെയാണെന്നത് സന്തോഷമേറ്റുന്നു. അവസാന മത്സരത്തില്‍ മികവിലേക്കുയര്‍ന്ന താരങ്ങള്‍, ക്യാപറ്റന്‍ ഡുപ്ലെസിയുടെ സെഞ്ച്വറി, വാന്‍സര്‍ ദസന്‍ നേടിയത് 95 റണ്‍സ്, ഡികോക്കിന്‍റെ അര്‍ധ സെഞ്ച്വറി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയത് 325 റണ്‍സ്.

മറുപടി ബാറ്റിങ്. പതിവ് പോലെ വാര്‍ണര്‍ ഒരു വശത്ത് നിലയുറപ്പിച്ചു. പക്ഷേ മറുവശത്ത് വിക്കറ്റ് വീണു. റബാദ മൂന്ന് വിക്കറ്റ് പ്രിറ്റോറിയസും ഫിലെക്വായോയും രണ്ട് വീതം. അതിനിടെ വാര്‍ണര്‍ സെഞ്ച്വറിയിലേക്ക്. ഷാക്കിബിനെ മറികടന്ന് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുമെത്തി വാര്‍ണര്‍. പക്ഷേ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ അത് മതിയായില്ല. ലക്ഷ്യത്തിന് പത്ത് റണ്‍സ് അകലെ ഓസീസ് വീണു.