LiveTV

Live

Cricket

ജന്മദിനത്തില്‍ ധോണിയോട് എന്തെങ്കിലും പറയാനുണ്ടോ? ചിരിപ്പിച്ച് രോഹിതിന്റെ മറുപടി.. 

ടൂര്‍ണ്ണമെന്‍റില്‍ അഞ്ചാം സെഞ്ച്വറിയാണ് ഇന്നലെ രോഹിത് ശര്‍മ്മ കുറിച്ചത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരവുമായി രോഹിത് ശര്‍മ്മ

ജന്മദിനത്തില്‍ ധോണിയോട് എന്തെങ്കിലും പറയാനുണ്ടോ?  ചിരിപ്പിച്ച് രോഹിതിന്റെ  മറുപടി.. 

റെക്കോര്‍ഡ് നേട്ടത്തോടെ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറിയടിച്ച് ടീമിനെ വിജയിപ്പിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു മത്സര ശേഷം രോഹിത് മാധ്യമങ്ങളെ കണ്ടത്. തന്റെ പതിവ് നര്‍മ്മം കലര്‍ത്തിയുള്ള സംസാരം ഇന്നലെയും മാധ്യമപ്രവര്‍ത്തകരെ ചിരിപ്പിച്ചു. മഹേന്ദ്ര സിങ് ധോണിയുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ.

ധോണിയുടെ ജന്മദിനവുമായി ബന്ധപ്പെടുത്തിയായിരുന്നു ചോദ്യം. ജന്മദിനത്തില്‍ ധോണിക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഒട്ടും അമാന്തിക്കാതെ രോഹിതിന്റെ മറുപടി എത്തി. ഒരാളുടെ ജന്മദിനത്തില്‍ എന്ത് പറയാനാണ്, ഹാപ്പി ബര്‍ത്തിഡെ(ജന്മദിനാശംസകള്‍) അത്ര തന്നെ.. അവിടം കൊണ്ട് നിന്നില്ല രോഹിത്,

അടുത്തതായി എവിടേക്കാണ് പോകേണ്ടത് എന്ന് തീരുമാനമായിട്ടില്ല, അതിനനുസരിച്ച് ആ യാത്രയില്‍ ഞങ്ങള്‍ കേക്ക് മുറിക്കും, ഫോട്ടോസ് നിങ്ങള്‍ക്ക് അയച്ചു തരാം. രോഹിത് പറഞ്ഞുനിര്‍ത്തി. അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ടൂര്‍ണ്ണമെന്‍റില്‍ അഞ്ചാം സെഞ്ച്വറിയാണ് ഇന്നലെ രോഹിത് ശര്‍മ്മ കുറിച്ചത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരവുമായി രോഹിത് ശര്‍മ്മ. 94 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് രോഹിത് ഇന്നലെ 103 റണ്‍സ് നേടിയത്. ഒടുവില്‍ രജിതയുടെ പന്തില്‍ മാത്യൂസിന് പിടികൊടുത്ത് രോഹിത് മടങ്ങുകയായിരുന്നു.