LiveTV

Live

Cricket

അഭിനന്ദനം, വിമര്‍ശനം; രണ്ടും കാര്യമായി എടുക്കുന്നില്ലെന്ന് ബുംറ   

വിമര്‍ശനവും പ്രശംസയും താന്‍ കാര്യമായി എടുക്കുന്നില്ലെന്നാണ് ബുംറ പറയുന്നത്.

അഭിനന്ദനം, വിമര്‍ശനം; രണ്ടും കാര്യമായി എടുക്കുന്നില്ലെന്ന് ബുംറ   

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഇതുവരെയുള്ള പ്രയാണത്തില്‍ വലിയൊരു പങ്ക് ജസ്പ്രീത് ബുംറ എന്ന പേസ് ബൗളര്‍ക്ക് അവകാശപ്പെട്ടതാണ്. ലോകത്ത് തന്നെ ബുംറയോളം പോന്നൊരു ഡെത്ത് ബൗളര്‍ നിലവിലില്ല താനും. അതിനാല്‍ തന്നെ ബുംറയെ പ്രശംസിക്കുന്നവര്‍ ഒത്തിരിപേരാണ്. വിമര്‍ശങ്ങള്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ലെങ്കിലും ഇക്കാര്യത്തില്‍ ബുംറ ഇതുവരെ സുരക്ഷിതനാണ്. എന്നാല്‍ വിമര്‍ശനവും പ്രശംസയും താന്‍ കാര്യമായി എടുക്കുന്നില്ലെന്നാണ് ബുംറ പറയുന്നത്.

എന്റെ ലക്ഷ്യം അടുത്ത മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകളിലും. അത് നടപ്പിലാക്കുന്നതിലുമാണ്. ടീമിന് വേണ്ടി എനിക്ക് എന്ത് ചെയ്യാനാവുമെന്നാണ് നോക്കുന്നതെന്നും ബുംറ പറയുന്നു. ലോകകപ്പ് ക്രിക്കറ്റ് വിക്കറ്റ് വേട്ടയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ബുംറ. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ താരം 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.

എല്ലാവരും ധാരാളം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും അത് നല്ലകാര്യമാണെന്നുമാണ് ബുംറ പറയുന്നത്. ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനത്തില്‍ എല്ലാവര്‍ക്കും തുല്യ പങ്കുണ്ട്, ഷമിയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഞാനുമൊക്കെ വിക്കറ്റുകള്‍ എടുക്കുന്നുണ്ട്, അത് നല്ല കാര്യമാണ് ബുംറ പറയുന്നു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാവാനും ബുംറക്കായി.

Also read: ഞങ്ങളുടെ ജയം സന്തോഷിപ്പിച്ചത് ഇന്ത്യയെ; ‘സത്യം’ പറഞ്ഞ് ഡുപ്ലെസി