LiveTV

Live

Cricket

ഞങ്ങളുടെ ജയം സന്തോഷിപ്പിച്ചത് ഇന്ത്യയെ; ‘സത്യം’ പറഞ്ഞ് ഡുപ്ലെസി   

ഞാന്‍ കരുതുന്നത്, ഇന്ത്യക്കാരായിരിക്കും ഞങ്ങളെ വിജയത്തില്‍ സന്തോഷിക്കുക, കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ന്യൂസിലാന്‍ഡിന്റെ ഫോം നഷ്ടപ്പെട്ട നിലയിലാണ്,

ഞങ്ങളുടെ ജയം സന്തോഷിപ്പിച്ചത് ഇന്ത്യയെ; ‘സത്യം’ പറഞ്ഞ് ഡുപ്ലെസി   

ആസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ആസ്‌ട്രേലിയ തോല്‍ക്കണമെന്ന് ഒരു പക്ഷേ ദക്ഷിണാഫ്രിക്കക്കാരെക്കാള്‍ ആഗ്രഹിച്ചത് ഇന്ത്യക്കാരായിരിക്കും. കാരണം ഒന്നുമല്ല, സെമിയില്‍ ന്യൂസിലാന്‍ഡിനെ ലഭിക്കാനായിന്നു അത്. ആസ്‌ട്രേലിയ ജയിച്ചിരുന്നെങ്കില്‍ അവര്‍ ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു.

അങ്ങനെ വന്നാല്‍ ന്യൂസിലാന്‍ഡായിരിക്കും അവരുടെ എതിരാളികള്‍. ഇന്ത്യ നേരിടേണ്ടത് കരുത്തരായ ഇംഗ്ലണ്ടിനെയും. ഇംഗ്ലണ്ടുമായി ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഏറ്റുമുട്ടിയപ്പോള്‍ തോറ്റതാണ്. അതിനാല്‍ താരതമ്മ്യേന ദുര്‍ബലരായ ന്യൂസിലാന്‍ഡിനെ ലഭിക്കാനായിരിക്കും ഇന്ത്യന്‍ ആരാധകര്‍ പ്രാര്‍ത്ഥിച്ചത്. അങ്ങനെ തന്നെ സംഭവിക്കണമെങ്കില്‍ ആസ്‌ട്രേലിയയോട് ദക്ഷിണാഫ്രിക്ക ജയിക്കണമായിരുന്നു. ഇന്ത്യക്കാരുടെ ആഗ്രഹം പോലെ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തു.

ഞങ്ങളുടെ ജയം സന്തോഷിപ്പിച്ചത് ഇന്ത്യയെ; ‘സത്യം’ പറഞ്ഞ് ഡുപ്ലെസി   

ഇക്കാര്യമാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ മത്സര ശേഷം വ്യക്തമാക്കിയതും. “ഞാന്‍ കരുതുന്നത്, ഇന്ത്യക്കാരായിരിക്കും ഞങ്ങളുടെ വിജയത്തില്‍ സന്തോഷിക്കുക, കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ന്യൂസിലാന്‍ഡിന്റെ ഫോം നഷ്ടപ്പെട്ട നിലയിലാണ്, അതിനാല്‍ തന്നെ ഇന്ത്യ- ഇംഗ്ലണ്ട് ഫൈനലിനാണ് സാധ്യത കൂടുതലെന്നും” ഡുപ്ലെസി പറയുന്നു. അതായത് സെമിയില്‍ ഇംഗ്ലണ്ട് ആസ്‌ട്രേലിയയെ തോല്‍പിക്കുമെന്ന്. അതേസമയം സന്നാഹ മത്സരത്തില്‍ ഇന്ത്യയെ ന്യൂസിലാന്‍ഡ് തോല്‍പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും തമ്മില്‍ മത്സരമുണ്ടായിരുന്നുവെങ്കിലും മഴ മൂലം കളി ഉപേക്ഷിക്കുകയായിരുന്നു.

സന്നാഹ മത്സരങ്ങളിലുള്‍പ്പെടെ ടൂര്‍ണമെന്റില്‍ നന്നായി തുടങ്ങിയെങ്കിലും മുതലാക്കാന്‍ ന്യൂസിലാന്‍ഡിനായിരുന്നില്ല. അവിടെയാണ് ഡുപ്ലെസി പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാകുന്നത്, അവസാന മത്സരങ്ങളില്‍ ന്യൂസിലാന്‍ഡ് പതറിപ്പോയെന്ന്.

Also read: ജന്മദിനത്തില്‍ ധോണിയോട് എന്തെങ്കിലും പറയാനുണ്ടോ? ചിരിപ്പിച്ച് രോഹിതിന്റെ മറുപടി..