LiveTV

Live

Cricket

സെമിയില്‍ ആരാവും ഇന്ത്യയുടെ എതിരാളി? സാധ്യതകള്‍ ഇങ്ങനെ.... 

അതിനാല്‍ ഇംഗ്ലണ്ടിനെതിരെ സെമി പോരാട്ടം ഇന്ത്യക്ക് വെല്ലുവിളിയാകും. ഇംഗ്ലണ്ടിനെതിരെ സെമി മത്സരം ഒഴിവാകണമെങ്കില്‍ ഇന്ന് ദക്ഷിണാഫ്രിക്ക ജയിക്കണം.

സെമിയില്‍ ആരാവും ഇന്ത്യയുടെ എതിരാളി?  സാധ്യതകള്‍ ഇങ്ങനെ.... 

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം തീരാനിരിക്കെ ആകാംക്ഷ ആരൊക്കെ തമ്മിലാകും സെമിയില്‍ ഏറ്റുമുട്ടുക എന്നതാണ്. ഏറ്റവും ഒടുവിലത്തെ പോയിന്റ് പട്ടിക പ്രകാരം ആസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവരാണ് സെമി ടിക്കറ്റ് നേടിയിരിക്കുന്നത്. ഇന്ന് ആസ്‌ട്രേലിയക്കും ഇന്ത്യക്കും മത്സരങ്ങളുണ്ട്. ഈ മത്സരം കഴിയുന്നതോടെ സെമി ലൈനപ്പാവും.

14 പോയിന്റുമായി ആസ്‌ട്രേലിയയാണ് പട്ടികയില്‍ മുന്നില്‍. 13 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും. 12, 11 പോയിന്റുമായി ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഇന്ന് ആസ്‌ട്രേലിയയുടെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. മത്സരത്തില്‍ ആസ്‌ട്രേലിയ വിജയിച്ചാല്‍ 16 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരും. അങ്ങനെ വന്നാല്‍ ആസ്‌ട്രേലിയയുടെ എതിരാളി നാലാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡാവും.

ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടും. ഇനി ദക്ഷിണാഫ്രിക്കയാണ് വിജയിക്കുന്നതെങ്കില്‍ ലൈനപ്പ് മാറും. ആസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുമെങ്കിലും ഇന്ത്യ-ലങ്ക മത്സരം നിര്‍ണായകമാകും. ഇന്ത്യ ജയിച്ചാല്‍ ഇന്ത്യ 15 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തും. അങ്ങനെ വന്നാല്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയും നാലാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡും തമ്മിലാവും മത്സരം.

സെമിയില്‍ ആരാവും ഇന്ത്യയുടെ എതിരാളി?  സാധ്യതകള്‍ ഇങ്ങനെ.... 

മറ്റൊരു സെമി പോരാട്ടത്തില്‍ ആസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടുകയും ചെയ്യും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ തോറ്റത് ഇംഗ്ലണ്ടിനോട് മാത്രമാണ്. ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരം മഴയെടുക്കുകയും ചെയ്തു. അതിനാല്‍ ഇംഗ്ലണ്ടിനെതിരെ സെമി പോരാട്ടം ഇന്ത്യക്ക് വെല്ലുവിളിയാകും. ഇംഗ്ലണ്ടിനെതിരെ സെമി മത്സരം ഒഴിവാകണമെങ്കില്‍ ഇന്ന് ദക്ഷിണാഫ്രിക്ക ജയിക്കണം.

Also read: ചിലര്‍ക്ക് ഞാന്‍ വിരമിക്കണം; പ്രതികരണവുമായി ധോണി