LiveTV

Live

Cricket

ഷുഹൈബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു 

ഈ ലോകകപ്പില്‍ മാലികിന് ഫോമിലേക്കുയരാനായിരുന്നില്ല. പിന്നാലെ താരത്തെ പുറത്തിരുത്തുകയും ചെയ്തു. മാഞ്ചസ്റ്ററില്‍ ഇന്ത്യക്കെതിരെയായിരുന്നു മാലികിന്റെ അവസാന മത്സരം.

ഷുഹൈബ് മാലിക്  ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു 

പാകിസ്താന്‍ താരം ഷുഹൈബ് മാലിക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിമരിച്ചു. ലോകകപ്പില്‍ പാകിസ്താന്റെ മത്സരങ്ങള്‍ കഴിഞ്ഞതിന് പിന്നാലെയാണ് മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനെതിരെയായിരുന്നു പാകിസ്താന്റെ അവസാന മത്സരം. ഈ ലോകകപ്പില്‍ മാലികിന് ഫോമിലേക്കുയരാനായിരുന്നില്ല. പിന്നാലെ താരത്തെ പുറത്തിരുത്തുകയും ചെയ്തു. മാഞ്ചസ്റ്ററില്‍ ഇന്ത്യക്കെതിരെയായിരുന്നു മാലികിന്റെ അവസാന മത്സരം.

ഇന്ന് ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണ്. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും നന്ദി പറയുന്നു. ഇതിനെല്ലാമപ്പുറം എന്റെ ആരാധകര്‍ക്ക് നന്ദി പറയുന്നു.' മാലിക്ക് ട്വീറ്റ് ചെയ്തു.

കരിയറില്‍ 287 ഏകദിനങ്ങളില്‍ നിന്ന്‌ 34.55 ബാറ്റിങ് ശരാശരിയില്‍ 7534 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒമ്പത് സെഞ്ചുറിയും 44 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 158 വിക്കറ്റ് വീഴ്ത്തി. 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 1999 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം. ഇതോടെ 37-കാരന്റെ 20 വര്‍ഷത്തെ കരിയറിനാണ് വിരാമമാകുന്നത്.