LiveTV

Live

Cricket

വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഷുഹൈബ് മാലികിനോട് സാനിയ മിര്‍സ പറഞ്ഞതിങ്ങനെ...

നിങ്ങളുടെ ഓരോ നേട്ടങ്ങളിലും ഞാനും ഇസാനും അഭിമാനിക്കുന്നു.

വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഷുഹൈബ് മാലികിനോട് സാനിയ മിര്‍സ പറഞ്ഞതിങ്ങനെ...

ലോകകപ്പില്‍ പാകിസ്താന്റെ മത്സരങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഷുഹൈബ് മാലിക്കിന് വികാരനിര്‍ഭരമായ കുറിപ്പെഴുതി ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സ. രണ്ട് പതിറ്റാണ്ട് സ്വന്തം രാജ്യത്തിന് വേണ്ടി മാലിക് നേടിയ ഓരോ വിജയത്തിലും താന്‍ അഭിമാനിക്കുന്നുവെന്ന് സാനിയ ട്വീറ്റില്‍ പറയുന്നു.

''എല്ലാ കഥയ്ക്കും ഒരു അന്ത്യമുണ്ടാകും. പക്ഷേ ജീവിതത്തില്‍ എല്ലാ അവസാനവും ഓരോ പുതിയ തുടക്കമാണ്. കഴിഞ്ഞ 20 വര്‍ഷം നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിനായി അഭിമാനത്തോടെ കളിച്ചു. വിനയത്തോടെയും അഭിമാനത്തോടെയും അത് ഇനിയും തുടരുക. നിങ്ങളുടെ ഓരോ നേട്ടങ്ങളിലും ഞാനും ഇസാനും അഭിമാനിക്കുന്നു.'' - സാനിയ ട്വിറ്ററില്‍ കുറിച്ചു.

ബംഗ്ലാദേശിനെതിരെയായിരുന്നു പാകിസ്താന്റെ അവസാന മത്സരം. ഈ ലോകകപ്പില്‍ മാലികിന് ഫോമിലേക്കുയരാനായിരുന്നില്ല. പിന്നാലെ താരത്തെ പുറത്തിരുത്തുകയും ചെയ്തു. മാഞ്ചസ്റ്ററില്‍ ഇന്ത്യക്കെതിരെയായിരുന്നു മാലികിന്റെ അവസാന മത്സരം. കരിയറില്‍ 287 ഏകദിനങ്ങളില്‍ നിന്ന്‌ 34.55 ബാറ്റിങ് ശരാശരിയില്‍ 7534 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒമ്പത് സെഞ്ചുറിയും 44 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 158 വിക്കറ്റ് വീഴ്ത്തി. 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 1999 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം. ഇതോടെ 37-കാരന്റെ 20 വര്‍ഷത്തെ കരിയറിനാണ് വിരാമമാകുന്നത്.