LiveTV

Live

Cricket

ഈ പ്രായത്തിലും എന്നാ ഒരു ഇതാ... വിമര്‍ശകര്‍ക്ക് മറുപടിയുമായി ധോണിയുടെ പ്രകടനം

വിമര്‍ശകരുടെ ഈ മുറവിളിക്ക് ചുട്ട മറുപടിയുമായി കളിക്കളത്തില്‍ താരമായിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍

ഈ പ്രായത്തിലും എന്നാ ഒരു ഇതാ... വിമര്‍ശകര്‍ക്ക് മറുപടിയുമായി ധോണിയുടെ പ്രകടനം

മഹേന്ദ്ര സിങ് ധോണി വിരമിക്കണം എന്ന മുറവിളികള്‍ മുഴങ്ങി കേള്‍ക്കുകയാണ്. വിമര്‍ശകരുടെ ഈ മുറവിളിക്ക് ചുട്ട മറുപടിയുമായി കളിക്കളത്തില്‍ താരമായിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ അവരുടെ ആദ്യ നാല് ബാറ്റ്സ്മാന്മാരെയും പുറത്താക്കുന്നതിനു പിറകില്‍ ധോണിയുടെ കരങ്ങളുമുണ്ട്. മൂന്ന് ക്യാച്ചുകളും ഒരു മിന്നല്‍ സ്റ്റംപിങ്ങുമടക്കം ധോണിയുടെ വേള്‍ഡ് ക്ലാസ് കീപ്പിങ്ങ് വെളിവായപ്പോള്‍ ശ്രീലങ്ക സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നയെയും കുസാല്‍ പെരേരയെയും ബുംറയുടെ മികച്ച പന്തുകളിലൂടെ ധോണി കൈപ്പിടിയിലൊതുക്കിയപ്പോള്‍ കുസാല്‍ മെന്‍റിസിനെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തിലായിരുന്നു ധോണി പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത്. ജഡേജയുടെ മികച്ച പന്ത് ക്രീസിന് വെളിയിലേക്ക് വന്ന് കയറിയടിക്കാന്‍ ശ്രമിച്ച മെന്‍റിസിനെ അനായാസം സ്റ്റംപ് ചെയ്ത് മിസ്റ്റര്‍ കൂള്‍ ഒരു മിന്നല്‍ സ്റ്റംപിങ്ങും കാഴ്ച വെച്ചു.