LiveTV

Live

Cricket

സെഞ്ച്വറി തികച്ച് ബുംറ

സെഞ്ച്വറി തികച്ച് ബുംറ

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ നായകന്‍ ദിമുത് കരുണരത്നയെ പുറത്താക്കി ഏകദിനത്തില്‍ 100 വിക്കറ്റ് തിച്ചിരിക്കുകയാണ് ജസ്പ്രിത് ബുംറ. ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബുംറ ലോകകപ്പില്‍ മികച്ച ഫോമാണ് കാഴ്ച വെക്കുന്നത്. 100 വിക്കറ്റ് തികക്കുന്നതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ബുംറ. ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ താരമായി 57 മത്സരത്തില്‍ നിന്നാണ് ബുംറ 100 വിക്കറ്റ് തികച്ചത്. 56 മത്സത്തില്‍ നിന്നും 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയാണ് ഈ പട്ടികയില്‍ ഒന്നാമന്‍.