LiveTV

Live

Cricket

ശ്രീലങ്കക്ക് ബാറ്റിങ്ങ്; രണ്ട് മാറ്റങ്ങളുമായി ഇന്ത്യ 

കരുണരത്നയെയും കൂട്ടരെയും ഇന്ത്യ പരാജയപ്പെടുത്തുകയും ആസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യക്ക് സെമിയിലെത്താം

ശ്രീലങ്കക്ക് ബാറ്റിങ്ങ്; രണ്ട് മാറ്റങ്ങളുമായി ഇന്ത്യ 

ശ്രീലങ്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് ബൌളിങ്ങ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ചഹാലിനും ഷമിക്കും വിശ്രമം അനുവദിച്ച ഇന്ത്യ കുല്‍ദീപിനും ജഡേജക്കും അവസരം നല്‍കി. മാറ്റങ്ങളൊന്നുമില്ലാതെയാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. കരുണരത്നയെയും കൂട്ടരെയും ഇന്ത്യ പരാജയപ്പെടുത്തുകയും ആസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യക്ക് സെമിയിലെത്താം. അങ്ങനെ സംഭവിച്ചാല്‍ ന്യൂസിലാന്‍റായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. മറിച്ചാണെങ്കില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയായിരിക്കും നേരിടേണ്ടി വരിക.