LiveTV

Live

Cricket

സ്വപ്‌നങ്ങള്‍ക്ക് പരിധിയില്ല, 500 റണ്‍സിന് ശ്രമിക്കുമെന്ന് പാക് ക്യാപ്റ്റന്‍

“400, 500 റണ്‍ സ്‌കോര്‍ ചെയ്ത് എതിര്‍ ടീമിനെ 60, 80 റണ്‍സിന് പുറത്താക്കിയാലേ ഞങ്ങള്‍ക്ക് സാധ്യതയുള്ളൂ എന്നറിയാം...”

സ്വപ്‌നങ്ങള്‍ക്ക് പരിധിയില്ല, 500 റണ്‍സിന് ശ്രമിക്കുമെന്ന് പാക് ക്യാപ്റ്റന്‍

ലോകകപ്പില്‍ തുടരാന്‍ വന്യമായ സ്വപ്‌നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പാകിസ്താന് കൂട്ട്. ബംഗ്ലാദേശിനെതിരെ റെക്കോഡുകളെ മറികടക്കുന്ന വന്‍ ജയത്തിലൂടെ മാത്രമേ പാകിസ്താന് റണ്‍റേറ്റില്‍ കിവീസിനെ മറികടന്ന് സെമിയിലെത്താനാകൂ. ലോഡ്‌സില്‍ കളിക്കാനിറങ്ങുമ്പോള്‍ കൈ മെയ് മറന്ന് ആ വിജയത്തിന് ശ്രമിക്കുമെന്നാണ് പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് ഖാന്‍ പറയുന്നത്.

Also read: 90കളില്‍ പാകിസ്താന്‍ നല്ല ടീമായിരുന്നു, ഇപ്പോ ഇന്ത്യ മികച്ചത്: സര്‍ഫറാസ് അഹമ്മദ് 

Also read: പാകിസ്താന്‍ ഇന്ന് ബംഗ്ലാദേശിനെതിരെ

ഒമ്പതുകളികളില്‍ നിന്നും 11 പോയിന്റോടെ ന്യൂസിലന്റാണ് നിലവില്‍ നാലാം സ്ഥാനത്തുള്ളത്. റണ്‍റേറ്റില്‍ ന്യൂസിലന്റ് (+0.175) പാകിസ്താനേക്കാള്‍(0.792) ഏറെ മുന്നിലാണെന്നതാണ് പ്രധാന പ്രശ്‌നം. നിലവില്‍ എട്ട് കളികളില്‍ നിന്നും ഒമ്പത് പോയിന്റാണ് പാകിസ്താനുള്ളത്.

ആദ്യം ബാറ്റുചെയ്ത് 350റണ്‍ നേടുകയും 311 റണ്‍സിന്റെ ജയിക്കുകയോ 400 റണ്‍നേടി 316റണ്‍സിന്റെ ജയം നേടുകയോ ചെയ്താല്‍ മാത്രമാണ് പാകിസ്താന് റണ്‍ നിരക്കില്‍ ന്യൂസിലന്റിനെ മറികടക്കാനാവുക. ഇനി ആദ്യം ബൗള്‍ ചെയ്യേണ്ടി വന്നാല്‍ പാകിസ്താന്റെ പ്രതീക്ഷകള്‍ മത്സരം തുടങ്ങുന്നതോടെ അവസാനിക്കുകയും ചെയ്യും. എങ്കിലും ശുഭാപ്തിവിശ്വാസം കൈവെടിയാന്‍ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് ഖാന്‍ തയ്യാറല്ല.

'അവസാന മത്സരത്തില്‍ വിജയം മാത്രമല്ല വന്‍ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. സെമിയിലെത്തുക തന്നെയാണ് ലക്ഷ്യം. ദൈവാനുഗ്രഹം കൂടിയുണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കാം. 400, 500 റണ്‍ സ്‌കോര്‍ ചെയ്ത് എതിര്‍ ടീമിനെ 60, 80 റണ്‍സിന് പുറത്താക്കിയാലേ ഞങ്ങള്‍ക്ക് സാധ്യതയുള്ളൂ എന്നറിയാം. അത്രയും റണ്‍ അടിക്കാനാകും ശ്രമം. യാഥാര്‍ഥ്യബോധത്തോടെ ചിന്തിച്ചാല്‍ ഞങ്ങള്‍ക്ക് ശ്രമിക്കാന്‍ മാത്രമേ കഴിയൂ' സര്‍ഫറാസ് ഖാന്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

സ്വപ്‌നങ്ങള്‍ക്ക് പരിധിയില്ല, 500 റണ്‍സിന് ശ്രമിക്കുമെന്ന് പാക് ക്യാപ്റ്റന്‍

ഈ ലോകകപ്പിലെ പാകിസ്താന്റെ ഏറ്റവും വലിയ സ്‌കോര്‍ ഇംഗ്ലണ്ടിനെതിരെ കുറിച്ച 348/8 ആണ്. സിംബാബ്‌വേക്കെതിരെ നേടിയ 399/1 ആണ് പാകിസ്താന്റെ ഏകദിനത്തിലെ ഏറ്റവും വലിയ സ്‌കോര്‍. റണ്‍സ് അടിസ്ഥാനത്തില്‍ ഏകദിനത്തിലെ ഏറ്റവും വലിയ വിജയത്തിന്റെ(290 റണ്‍സ്) റെക്കോഡ് ന്യൂസിലന്റിന്റെ പേരിലാണ്. ഈ കണക്കുകള്‍ പറയുന്നത് ചരിത്രത്തിലില്ലാത്ത പ്രകടനം നടത്തിയാലേ പാകിസ്താന് സെമി സാധ്യതയെങ്കിലുമുള്ളൂ എന്നാണ്.