LiveTV

Live

Cricket

അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്താന് മിന്നുന്ന ജയം

ഷഹീന്‍ അഫ്രീദി എന്ന 19 കാരന്‍റെ ആറ് വിക്കറ്റ് പ്രകടനം പാകിസ്താന് സമ്മാനിച്ചത് മിന്നുന്ന വിജയമായിരുന്നു

അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്താന് മിന്നുന്ന ജയം

ലോകകപ്പിലെ സെമി പ്രവേശനം അവസാനിച്ച് തന്നെയാണ് പാകിസ്താന്‍ അവസാന മത്സരത്തിനായി ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയും മികച്ച സ്കോര്‍ നേടുകയും ചെയ്തെങ്കിലും അത് സെമി ഫൈനലിലേക്കുള്ള വഴി തെളിക്കുന്നതായിരുന്നില്ല. എന്നിരുന്നാലും നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്ത് മികച്ച പ്രകടനം അവര്‍ നടത്തി. തുടര്‍ന്ന് ബംഗ്ലാദേശിനെ 94 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്താന്‍ നാട്ടിലേക്ക് മടങ്ങുന്നത് തലയുയര്‍ത്തി തന്നെയാണ്.

ഷഹീന്‍ അഫ്രീദി എന്ന 19 കാരന്‍റെ ആറ് വിക്കറ്റ് പ്രകടനം പാകിസ്താന് സമ്മാനിച്ചത് മിന്നുന്ന വിജയമായിരുന്നു. ലോകകപ്പ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഷാഹിന്‍ അഫ്രീദി മാറി. 9.1 ഓവറില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ കൊയ്തപ്പോള്‍ 44.1 ഓവറുകളില്‍ 221 റണ്‍സിന് ബംഗ്ലാദേശിന് അടിയറവ് പറയേണ്ടി വന്നു. ബംഗ്ലാദേശ് റണ്‍ മെഷീന്‍ ഷക്കീബ് അല്‍ ഹസന്‍(64) അര്‍ദ്ദ സെഞ്ച്വറി കുറിച്ച് മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും ജയിക്കാന്‍ അത് മതിയായിരുന്നു. ഈ ലോകകപ്പില്‍ 600 റണ്‍സ് തികക്കുന്ന ആദ്യ താരമായി ഷക്കീബ് മാറി.

ഇമാം ഉല്‍ ഹഖിന്‍റെ(100) സെഞ്ച്വറിയും ബാബര്‍ അസമിന്‍റെ(96) അര്‍ദ്ധ സെഞ്ച്വറിയുമാണ് പാകിസ്താനെ മികച്ച സ്കോറിലെത്തിച്ചത്. ടൂര്‍ണ്ണമെന്‍റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ബാബര്‍ അസം ലോകകപ്പില്‍ പാകിസ്താനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി. ജാവേദ് മിയാന്താത്, സഈദ് അന്‍വര്‍ എന്നിവരെ പിന്തള്ളിയാണ് ബാബര്‍ അസം റെക്കോര്‍ഡിട്ടത്. ഇമാം സെഞ്ച്വറി തികച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ഹിറ്റ് വിക്കറ്റാവുകയകായിരുന്നു.

ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് പ്രകടനം കൊണ്ട് ശ്രദ്ധേയനായ മുസ്തഫിസുര്‍ ഇന്നും അഞ്ച് വിക്കറ്റ് വീഴ്ത്തി. സൈഫുദീന്‍ മൂന്നും മെഹ്ദി ഹസന്‍ ഒരു വിക്കറ്റും നേടി.