LiveTV

Live

Cricket

ലോകകപ്പില്‍ സച്ചിന്റെ റെക്കോര്‍ഡ് ‘പുഷ്പംപോലെ’ തകര്‍ത്ത് അഫ്ഗാന്‍ പയ്യന്‍

തോറ്റെങ്കിലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 27 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്താണ് അഫ്ഗാന്‍ നിരയിലെ ഒരു പയ്യന്‍ മൈതാനം വിട്ടത്. 

ലോകകപ്പില്‍ സച്ചിന്റെ റെക്കോര്‍ഡ് ‘പുഷ്പംപോലെ’ തകര്‍ത്ത് അഫ്ഗാന്‍ പയ്യന്‍

ഈ ലോകകപ്പില്‍ വിജയങ്ങള്‍ മാത്രം അകന്നുനിന്നെങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച ടീം അഫ്ഗാനിസ്ഥാന്‍ തന്നെയാണ്. വമ്പന്‍മാരെ പോലും വിറപ്പിച്ച് കീഴടങ്ങിയ കരുത്തു തന്നെയാണ് അവരുടെ സവിശേഷത. ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരെയും 23 റണ്‍സിന്റെ പരാജയം രുചിച്ചെങ്കിലും അഫ്ഗാന്‍ പൊരുതി തന്നെയാണ് കീഴടങ്ങിയത്. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ പൊരുതിനോക്കിയെങ്കിലും ജയം അവര്‍ക്ക് അന്യമായി തന്നെ നിന്നു.

തോറ്റെങ്കിലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 27 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്താണ് അഫ്ഗാന്‍ നിരയിലെ ഒരു പയ്യന്‍ മൈതാനം വിട്ടത്. 18 കാരന്‍ ഇക്രം അലി ഖില്‍. ലോകകപ്പ് ചരിത്രത്തില്‍ ഒരു 18 കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡാണ് ഇക്രം അലി തന്റെ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. 1992 ല്‍ സച്ചിന്‍ ക്രിക്കറ്റ് റെക്കോര്‍ഡ് ബുക്കില്‍ എഴുതിച്ചേര്‍ത്ത നേട്ടമാണ് ഇക്രം ഇന്നലെ മാറ്റിയെഴുതിയത്. സച്ചിന്‍ 27 വര്‍ഷം മുമ്പ് അടിച്ചെടുത്തത് 84 റണ്‍സ് ആയിരുന്നെങ്കില്‍ ഇന്നലെ കരീബിയന്‍ പടക്കെതിരെ 92 പന്തില്‍ നിന്ന് 86 റണ്‍സാണ് ഇക്രം അലി നേടിയത്.

ഇക്രം അലിയുടെ വെടിക്കെട്ട് ബാറ്റിങ് കാണാം

Streamable - free video publishing

Check out this video on Streamable using your phone, tablet or desktop.

ഇതിഹാസ താരത്തിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മത്സരശേഷം ഇക്രം പറഞ്ഞു. എന്നാല്‍ ഇക്രമിന് സച്ചിനേക്കാള്‍ ഇഷ്ടം മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ്. ബാറ്റെടുക്കുമ്പോഴൊക്കെ സംഗക്കാരയെ മനസില്‍ ധ്യാനിച്ചാണ് കളത്തിലിറങ്ങുന്നതെന്നും ഇക്രം പറയുന്നു. റണ്‍സ് നേടുന്ന കാര്യത്തില്‍ സംഗക്കാരയെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഇക്രം പറഞ്ഞു. ഇതേസമയം, സെഞ്ച്വറി നേടാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും ഇക്രം കൂട്ടിച്ചേര്‍ത്തു.

Also read: അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സ് ജയം