LiveTV

Live

Cricket

അഭിമുഖം കുളമാക്കാനെത്തിയ കോഹ്‌ലിയെ ഗൂഗ്ലിയിലൂടെ വീഴ്ത്തി ചഹല്‍

ചഹല്‍ ലോകേഷ് രാഹുലിനെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ വിരാട് കോഹ്‌ലി എത്തിയതാണ് രസകരമായ വാദപ്രതിവാദത്തിന് വഴിയൊരുക്കിയത്.

അഭിമുഖം കുളമാക്കാനെത്തിയ കോഹ്‌ലിയെ ഗൂഗ്ലിയിലൂടെ വീഴ്ത്തി ചഹല്‍

ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തി ചഹല്‍ ടി.വിയുടെ പുതിയ വീഡിയോ. ചഹല്‍ ലോകേഷ് രാഹുലിനെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ വിരാട് കോഹ്‌ലി എത്തിയതാണ് രസകരമായ വാദപ്രതിവാദത്തിന് വഴിയൊരുക്കിയത്.

ബംഗ്ലാദേശിനെതിരായ മത്സരത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ചഹലും കെ.എല്‍ രാഹുലും. ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപണിംങ് കൂട്ടുകെട്ടാണ് രോഹിത്തും രാഹുലും ചേര്‍ന്ന് നേടിയത്. പിച്ചില്‍ നില്‍ക്കുമ്പോള്‍ എന്തായിരുന്നു മനസിലെന്നായിരുന്നു ചഹലിന്റെ ചോദ്യം.

രോഹിത് ബാറ്റ് ചെയ്തത് പോലെ അത്ര അനായാസമല്ലായിരുന്നു ബാറ്റിംഗെന്നാണ് രാഹുല്‍ തുറന്നു പറഞ്ഞത്. രോഹിത്തിന്റെ ബാറ്റിംങ് കാണുമ്പോള്‍ വളരെ എളുപ്പമെന്ന് തോന്നും അത് അദ്ദേഹത്തിന്റെ മികച്ച ഫോം മൂലം തോന്നുന്നതാണ്. പരമാവധി പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച് കളിക്കാനാണ് താന്‍ ശ്രമിച്ചതെന്നും കെ.എല്‍.രാഹുല്‍ പറഞ്ഞു.

Chahal & Rahul recap Edgbaston win

Chahal & Rahul recap Edgbaston win

ഇതിനിടയിലാണ് നായകന്‍ കോഹ്‌ലി അവിടെയെത്തിയത്. രാഹുല്‍ എന്തിന് വിളിച്ചു എന്നന്വേഷിച്ചായിരുന്നു നായകന്റെ വരവ്. എന്നാല്‍ ചഹല്‍ ടി.വിയില്‍ മുഖം കാണിക്കാനുള്ള കോഹ്‌ലിയുടെ അടവെന്നായി ചഹല്‍. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ചഹലിന്റെ ഗൂഗ്ലിക്ക് മുന്നില്‍ പതറിയ നായകന്‍ സ്ഥലം വിട്ടു.