LiveTV

Live

Cricket

അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സ് ജയം

വിന്‍ഡീസിനുവേണ്ടി ലൂയിസ്(58), ഹോപ്(77), പൂരന്‍(58) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.

അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സ് ജയം

ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാന്‍ 288 റണ്‍സിന് പുറത്തായി. അര്‍ദ്ധസെഞ്ചുറി നേടിയ ഷായി ഹോപ് ആണ് കളിയിലെ താരം.

വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ പൊരുതിനോക്കിയെങ്കിലും ജയം അവര്‍ക്ക് അന്യമായി തന്നെ നിന്നു. തുടക്കത്തില്‍ അര്‍ദ്ധ സെഞ്ചുറിയുമായി ഇക്രാം അലി ഗില്ലും റഹ്മത്ത് ഷായും ഭേദപ്പെട്ട തുടക്കമാണ് അഫ്ഗാന് നല്‍കിയത്. ഇക്രാം അലി 86ഉം റഹമത്ത് ഷാ 62ഉം റണ്‍സെടുത്തു.

അസ്ഗര്‍ അഫ്ഗാന്‍ 32 പന്തില്‍ 40 റണ്‍സെടുത്തു. എന്നാല്‍ അഞ്ച് പേര്‍ രണ്ടക്കം കാണാതെ പുറത്തായത് അഫ്ഗാന് തിരിച്ചടിയായി. വിന്‍ഡീസിന് വേണ്ടി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് നാലും കെമര്‍ റോച്ച് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Also read: ഈ സെമി ലൈനപ്പ് സച്ചിന്‍ മാസങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചിരുന്നു!

Also read: ധോണി രക്തം തുപ്പുന്ന ചിത്രം വൈറല്‍; സംഭവിച്ചത് ഇതാണ്...

ഒടുവിലെത്തിയ സെയ്ദ് ഷിര്‍ദാസിന്റെ 25 റണ്‍സ് ഇന്നിങ്‌സ് അഫ്ഗാന്റെ തോല്‍വിയുടെ വലിപ്പം കുറച്ചു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 311 റണ്‍സെടുത്തത്, എവിന്‍ ലൂയിസ്, ഷായ് ഹോപ്‌സ്, നിക്കോളാസ് പുരാന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ക്രിസ് ഗെയ്ല്‍ 7 റണ്‍സെടുത്ത് പുറത്തായി. അഫ്ഗാനിസ്താന് വേണ്ടി ദൌലത്ത് സദ്രാന്‍ രണ്ട് വിക്കറ്റെടുത്തു.

ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുമായി ഒമ്പതാം സ്ഥാനക്കാരായാണ് വിന്‍ഡീസ് മടങ്ങുന്നത്. ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാതിരുന്ന അഫ്ഗാന്‍ പോയിന്റൊന്നുമില്ലാതെ പത്താം സ്ഥാനത്ത് തന്നെയാണ്.