LiveTV

Live

Cricket

അമ്പാട്ടി റായിഡു ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

മുപ്പത്തിമൂന്ന് കാരനായ റായിഡു 55 ഏകദിന മത്സരങ്ങളില്‍ നിന്ന് 47.05 ആവറേജില്‍ 1694 റണ്‍സ് നേടിയിട്ടുണ്ട്

അമ്പാട്ടി റായിഡു ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ അമ്പാട്ടി റായിഡു ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്റിയാണ് ഔദ്യോഗികമായി ഈ വിവരം പുറത്ത് വിട്ടത്.

ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും മാറി നിന്നുകൊണ്ട് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചതായി എല്ലാ അധികൃതരേയും ഈ അവസരത്തില്‍ അറിയിച്ചുകൊള്ളുന്നു. ബി.സി.സി.ഐയോടും ഞാന്‍ പ്രതിനിധാനം ചെയ്ത എല്ലാ സംസ്ഥാന ടീമുകളോടും ഈ അവസരത്തില്‍ ഞാന്‍ നന്ദി പ്രഖ്യാപിച്ചുകൊള്ളുന്നു. അമ്പാട്ടി റായിഡു തന്‍റെ മെയിലില്‍ കുറിച്ചു.

മുപ്പത്തിമൂന്ന് കാരനായ റായിഡു 55 ഏകദിന മത്സരങ്ങളില്‍ നിന്ന് 47.05 ആവറേജില്‍ 1694 റണ്‍സ് നേടിയിട്ടുണ്ട്. ആറ് ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം കളത്തിലിറങ്ങിയിട്ടുണ്ട്. ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച ശേഷം അമ്പാട്ടി റായിഡു വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. സ്റ്റാന്‍റ് അപ്പ് സ്വാര്‍ഡിലേക്ക് റായിഡുവിനെ തെരഞ്ഞെടുത്തിരുന്നെങ്കിലും ആ നിരയില്‍ കൂടെയുണ്ടായിരുന്ന റിഷബ് പന്തും മായങ്ക് അഗര്‍വാളും ടീമില്‍ ഇടം നേടിയപ്പോള്‍ റായിഡു മാത്രം പുറത്തായി.

തനിക്ക് പകരം വിജയ് ശങ്കറിനെ ടീമിലെടുത്തപ്പോള്‍ വിമര്‍ശനാത്മകമായി തമാശ രൂപത്തില്‍ ലോകകപ്പ് കാണാന്‍ ഒരു 3ഡി ഗ്ലാസ് വാങ്ങി എന്ന് സെലക്ടര്‍മാരെ കളിയാക്കി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. രണ്ട് പരിക്കുകള്‍ക്കപ്പുറവും തന്നെ ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതിനാല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.