LiveTV

Live

Cricket

ധോണി രക്തം തുപ്പുന്ന ചിത്രം വൈറല്‍; സംഭവിച്ചത് ഇതാണ്...

എന്നാല്‍ വിമര്‍ശകര്‍ ആരും തന്നെ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. എത്രത്തോളം വേദന സഹിച്ചായിരുന്നു ധോണി ക്രീസില്‍ ഉറച്ചു നിന്നതെന്ന്.

ധോണി രക്തം തുപ്പുന്ന ചിത്രം വൈറല്‍; സംഭവിച്ചത് ഇതാണ്...

ലോകകപ്പ് ക്രിക്കറ്റില്‍ കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി എം.എസ് ധോണി ഏറ്റുവാങ്ങുന്നത് രൂക്ഷ വിമര്‍ശനങ്ങളാണ്. ബാറ്റിങിലെ മെല്ലപ്പോക്കാണ് ധോണിക്കെതിരെ വിമര്‍ശകരെ തിരിച്ചത്. അനായാസം റണ്‍സ് കണ്ടെത്താന്‍ ധോണിക്ക് കഴിയാത്തതാണ് ആരാധകരെയും മുന്‍ താരങ്ങളെയും ചൊടിപ്പിച്ചത്.

കഴിഞ്ഞ മത്സരങ്ങളില്‍ ധോണി മെല്ലപ്പോക്ക് തുടര്‍ന്നതോടെ വിമര്‍ശകര്‍ കൂട്ടത്തോടെ മിസ്റ്റര്‍ കൂളിനെ വിമര്‍ശിച്ചു തുടങ്ങി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോണിയുടെ 'തുഴച്ചില്‍' തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും. മത്സരത്തില്‍ 31 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയും അതായിരുന്നു.

എന്നാല്‍ വിമര്‍ശകര്‍ ആരും തന്നെ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. എത്രത്തോളം വേദന സഹിച്ചായിരുന്നു ധോണി ക്രീസില്‍ ഉറച്ചു നിന്നതെന്ന്. മത്സരത്തിനിടെ രണ്ടു തവണയാണ് ധോണിയുടെ വിരലില്‍ പരിക്കേറ്റത്. ഒരു തവണ വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോഴും രണ്ടാമത്തേത് ബാറ്റ് ചെയ്യുമ്പോഴുമായിരുന്നു ധോണിയുടെ വിരലില്‍ പന്ത് കൊണ്ട് പരിക്കേറ്റത്. അസഹനീയമായ വേദനയുണ്ടായിരുന്നിട്ടും ധോണി ക്രീസില്‍ ഉറച്ചുനിന്നു.

ഒടുവിലിതാ വിമര്‍ശകര്‍ക്കുള്ള മറുപടി പോലെ വിരലില്‍ നിന്ന് വലിച്ചെടുത്ത രക്തം തുപ്പിക്കളയുന്ന ധോണിയുടെ ചിത്രം പുറത്തുവന്നിരിക്കുന്നു. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ക്രിക്കറ്റിനോടും ടീമിനോടുമുള്ള ധോണിയുടെ സമര്‍പ്പണവും പ്രതിബദ്ധതയുമാണ് വാഴ്ത്തപ്പെടുന്നത്.