LiveTV

Live

Cricket

നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്: രണ്ട് മാറ്റങ്ങളുമായി ന്യൂസിലാന്‍ഡ്   

ടോസ്  നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു 

നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്:  രണ്ട് മാറ്റങ്ങളുമായി ന്യൂസിലാന്‍ഡ്   

ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിലെ അതെ ടീമിനെത്തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ടിം സൗത്തിയും ഹെന്‍റിയും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ലൂക്കി ഫെര്‍ഗൂസണ്‍ ഇഷ് സോധി എന്നിവര്‍ പുറത്തായി.

ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സെമി ബെര്‍ത്ത് ഉറപ്പിക്കാം. തോറ്റാല്‍ പാകിസ്താന്‍-ബംഗ്ലാദേശ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. നിലവില്‍ ഇന്ത്യയും ആസ്‌ട്രേലിയയും മാത്രമാണ് സെമി ടിക്കറ്റ് നേടിയത്.