LiveTV

Live

Cricket

ധോണി ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്നു ?

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2014ല്‍‌ തന്നെ ധോണി വിരമിച്ചിരുന്നു.

 ധോണി ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്നു ?

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണി ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബി.സി.സി.ഐ ഒഫീഷ്യല്‍സിനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2014ല്‍‌ തന്നെ ധോണി വിരമിച്ചിരുന്നു. ലോകകപ്പില്‍ ധോണിയുടെ ബാറ്റിങ് ശൈലിയെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

അടുത്ത വര്‍ഷം നടക്കുന്ന 20-20 ലോകകപ്പിന് ടീമിനെ ഒരുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ധോണി വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ട് വരുന്നത്.