LiveTV

Live

Cricket

ഗാലറിയില്‍ ആവേശമായി ‘മുത്തശ്ശി’; കളിക്ക് ശേഷം അനുഗ്രഹം തേടി കൊഹ്‍ലിയും രോഹിത്തും എത്തിയപ്പോള്‍...

ഇന്ത്യന്‍ ബാറ്റിങിന്റെ മുഴുവന്‍ സമയവും ഒരു പീപ്പിയും ഊതി താരങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഈ മുത്തശ്ശി.

ഗാലറിയില്‍ ആവേശമായി ‘മുത്തശ്ശി’; കളിക്ക് ശേഷം അനുഗ്രഹം തേടി കൊഹ്‍ലിയും രോഹിത്തും എത്തിയപ്പോള്‍...

കളിക്കളത്തില്‍ റെക്കോര്‍ഡ് പ്രകടനവുമായി രോഹിത് ശര്‍മ താരമായപ്പോള്‍ ഗ്യാലറിയില്‍ താരമായത് ഒരു മുത്തശ്ശിയായിരുന്നു. ഇന്ത്യക്ക് പിന്തുണയുമായി എത്തിയ മുത്തശ്ശിയുടെ ആവേശം കണ്ടുനിന്നവരുടെയും മനം കവര്‍ന്നു. ഒടുവില്‍ കളികഴിഞ്ഞപ്പോള്‍ കളിയിലെ താരം തന്നെ മുത്തശ്ശിയെ തേടിയെത്തി.

ഗാലറിയില്‍ ആവേശമായി ‘മുത്തശ്ശി’; കളിക്ക് ശേഷം അനുഗ്രഹം തേടി കൊഹ്‍ലിയും രോഹിത്തും എത്തിയപ്പോള്‍...

ബര്‍മിങ്ഹാമില്‍ റെക്കോഡുകള്‍ തീര്‍ത്ത് രോഹിത്തും അഞ്ച് വിക്കറ്റ് പ്രകടനവുമായി മുസ്തഫിസുര്‍ റഹ്മാനുമൊക്കെ നിറഞ്ഞാടിയപ്പോള്‍ ഗ്യാലറിയില്‍ കാണികളും ആവേശത്തിലായിരുന്നു. മുഖത്ത് ചായം പൂശി പതാക ഉയര്‍ത്തി വീശി അവര്‍ ആരവം തീര്‍ത്തു. അവര്‍ക്കിടയില്‍ പ്രായം മറന്ന് കളി ആസ്വദിക്കുന്ന മുത്തശ്ശിയെ അവിചാരിതമായാണ് ക്യാമറക്കണ്ണുകള്‍ പിടികൂടിയത്. ഇന്ത്യന്‍ ബാറ്റിങിന്റെ മുഴുവന്‍ സമയവും ഒരു പീപ്പിയും ഊതി താരങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഈ മുത്തശ്ശി.

Streamable - free video publishing

Check out this video on Streamable using your phone, tablet or desktop.

പിന്നീട് പലതവണ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ഈ മുതിര്‍ന്ന ഇന്ത്യന്‍ ആരാധികയുടെ മുഖം തെളിഞ്ഞു. അതോടെ സോഷ്യല്‍ മീഡിയയിലും മുത്തശ്ശി താരമായി. ഒടുവില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട രോഹിത് ശർമ മത്സര ശേഷം ഈ മുത്തശ്ശിക്കടുത്തെത്തുകയും ചെയ്തു.