LiveTV

Live

Cricket

‘ആദ്യം സെമിയിലെത്താന്‍ നോക്ക്, എന്നിട്ടല്ലേ കപ്പടിക്കുന്നത്...’ പീറ്റേഴ്സന് ചുട്ട മറുപടിയുമായി യുവരാജ്

രോഹിത് ശർമ്മയുടെ മിന്നുന്ന ഫോമിനെക്കുറിച്ച് പറഞ്ഞാണ് തുടക്കം

‘ആദ്യം സെമിയിലെത്താന്‍ നോക്ക്, എന്നിട്ടല്ലേ കപ്പടിക്കുന്നത്...’ പീറ്റേഴ്സന് ചുട്ട മറുപടിയുമായി യുവരാജ്

കളിക്കളത്തിലായാലും സോഷ്യല്‍ മീഡിയയിലായാലും യുവരാജ് സിങ് അപടകാരിയാണ്. അത് തിരിച്ചറിഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സന്‍. സൗഹൃദപരമായ സമീപനമായിരുന്നെങ്കിലും താരങ്ങൾ നടത്തിയ വാക്പോര് ശ്രദ്ധേയമാവുകയാണ്. രോഹിത് ശർമ്മയുടെ മിന്നുന്ന ഫോമിനെക്കുറിച്ച് പറഞ്ഞാണ് തുടക്കം.

‘ആദ്യം സെമിയിലെത്താന്‍ നോക്ക്, എന്നിട്ടല്ലേ കപ്പടിക്കുന്നത്...’ പീറ്റേഴ്സന് ചുട്ട മറുപടിയുമായി യുവരാജ്

ലോകകപ്പിൽ തന്റെ നാലാം സെഞ്ച്വറി നേടുgകയും റൺവേട്ടയിൽ ഒന്നാമനാവുകയും ചെയ്ത രോഹിത് ശർമ്മയെ പ്രശംസിച്ച് യുവി ട്വിറ്ററിൽ എഴുതുകയുണ്ടായി. ‘ഇതാ, രോഹിത് ശർമ്മ ലോകകപ്പ് മാൻ ഓഫ് ദ സീരീസ് ട്രോഫിയിലേക്ക് അടുക്കുകയാണ്. നാലാം സെഞ്ച്വറി തികച്ച ഹിറ്റ്മാന് ആശംസകൾ’ എന്നായിരുന്നു ട്വീറ്റ്. അതിന് റീട്വീറ്റുമായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ രംഗത്തെത്തി. ‘ഇംഗ്ലണ്ട് കപ്പെടുത്തില്ലെങ്കിൽ എന്നായിരുന്നു പീറ്റേഴ്സന്റെ മറുപടി.’ ഇതിന് ചുട്ട മറുപടിയുമായി യുവി തന്നെ രംഗത്തെത്തി. ‘ആദ്യം സെമിയിലേക്ക് കടക്കാൻ നോക്കൂ, എന്നിട്ടല്ലെ ലോകകപ്പ് വിജയിക്കുന്നതിനെക്കുറിച്ച് പറയുന്നത്. പിന്നെ, ഞാൻ ലോകകപ്പ് ട്രോഫിയെക്കുറിച്ചല്ല, മാൻ ഓഫ് ദ സീരീസ് ട്രോഫിയെക്കുറിച്ചാണ് പറയുന്നത്’ എന്നാണ് ആ മറുപടി. ‘യുവി ഓൺ ഫയർ’ എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ ഈ മറുപടി പ്രചരിക്കുകയാണ്. ഇന്ത്യൻ ടീമിനെ കളിയാക്കിക്കൊണ്ട് മുമ്പും പീറ്റേഴ്സൻ രംഗത്തെത്തിയിരുന്നു.