LiveTV

Live

Cricket

സച്ചിനൊപ്പം ഒന്നില്‍ കൂടുതല്‍ റെക്കോര്‍ഡുകള്‍ പങ്കിട്ട് ഹിറ്റ്മാന്‍

തന്‍റെ കരിയറിലെ ഇരുപത്തിയാറാം സെഞ്ച്വറിയും കുറിച്ച രോഹിത് ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ്

സച്ചിനൊപ്പം ഒന്നില്‍ കൂടുതല്‍ റെക്കോര്‍ഡുകള്‍ പങ്കിട്ട് ഹിറ്റ്മാന്‍

ഇത്തവണത്തെ ലോകകപ്പില്‍ ഹിറ്റമാന്‍ ഗ്രൌണ്ടിലേക്ക് ഇറങ്ങിയത് രണ്ടിലൊന്ന് കല്‍പിച്ച് തന്നെയാണ്. തന്‍റെ കരിയറിലെ ഇരുപത്തിയാറാം സെഞ്ച്വറിയും കുറിച്ച രോഹിത് ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ്. 92 പന്തുകില്‍ നിന്ന് 104 റണ്‍സെടുത്താണ് രോഹിത് പുറത്താവുന്നത്. എട്ട് മത്സരങ്ങളില്‍ നിന്ന് 544 റണ്‍സാണ് ഈ ലോകകപ്പില്‍ രോഹിതിന്‍റെ സമ്പാദ്യം.

ലോകകപ്പിലെ തന്‍റെ മിന്നുന്ന ഫോം തുടരുന്ന അദ്ദേഹം ലോകകപ്പില്‍ 500 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

2019ല്‍ ഇപ്പോള്‍ തന്നെ ഹിറ്റ്മാന്‍ 1000 റണ്‍സ് തികച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ 1000 റണ്‍സ് തികക്കുന്ന താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്‍ലി, മഹേന്ദ്ര സിങ് ധോണി എന്നിവരാണ് ഇതിനു മുമ്പ് ഈ റെക്കോര്‍ഡ് നേടിയിട്ടുള്ളത്.

ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാന്‍ രോഹിത്തിന് ഒരു സെഞ്ച്വറി കൂടി മതിയാകും. രോഹിത്തിന് ഇപ്പോള്‍ അഞ്ച് ലോകകപ്പ് സെഞ്ച്വറികളുണ്ട്. ആറ് സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് രോഹിത്തിന് മുന്നിലുള്ളത്. മുന്‍ ആസ്ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങും ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരക്കൊപ്പമാണ് രോഹിത് ഇപ്പോള്‍.