LiveTV

Live

Cricket

തുടക്കത്തില്‍ ക്യാച്ച് പാഴാക്കിയോ, രോഹിത് അതിന് പ്രതിഫലം തന്നിരിക്കും...‌

തുടക്കത്തില്‍ അദ്ദേഹത്തിന്‍റെ ക്യാച്ച് പാഴാക്കിയ നാല് മത്സരങ്ങളില്‍ മൂനിലും സെഞ്ച്വറി നേടിയാണ് രോഹിത് മടങ്ങിയിട്ടുള്ളത്

തുടക്കത്തില്‍ ക്യാച്ച് പാഴാക്കിയോ, രോഹിത് അതിന് പ്രതിഫലം തന്നിരിക്കും...‌

കളിയുടെ ആദ്യ ഓവറുകളില്‍ രോഹിത് ശര്‍മ്മയുടെ ക്യച്ച് എതിര്‍ ടീം പാഴാക്കിയിട്ടുണ്ടെങ്കില്‍ അതിന് വലിയ പ്രതിഫലം രോഹിത് നല്‍കും. പക്ഷെ, പ്രതിഫലം എന്നത് മികച്ച ഒരു ഇന്നിങ്സായിരിക്കും എന്ന് മാത്രം. ലോകകപ്പില്‍ തുടക്കം മുതല്‍ തന്നെ ഇത് പ്രകടവുമാണ്. തുടക്കത്തില്‍ അദ്ദേഹത്തിന്‍റെ ക്യാച്ച് പാഴാക്കിയ നാല് മത്സരങ്ങളില്‍ മൂനിലും സെഞ്ച്വറി നേടിയാണ് രോഹിത് മടങ്ങിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഒരു റണ്ണിലാണ് ഡേവിഡ് മില്ലര്‍ രോഹിത്തിന്‍റെ ക്യാച്ച് വിട്ടത്. പുറത്താകാതെ 122 റണ്‍സ് നേടി ആ കളി ഇന്ത്യക്ക് അനുകൂലമാക്കിയത് രോഹിതാണ്.

അടുത്ത ഡ്രോപ് ക്യാച്ച് ആസ്ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ നാതന്‍ കൌട്ടര്‍നൈലിന്‍റേതാണ്. രണ്ട് റണ്‍ നേടി നില്‍ക്കെയായിരുന്നു ആ ഡ്രോപ് ക്യാച്ച്. ആ മത്സരത്തില്‍ 57 റണ്ണാണ് അദ്ദേഹം അടിച്ചെടുത്തത്. അടുത്തത് ഇംഗ്ലണ്ടിന്‍റെ ഊഴമാണ്. നാല് റണ്‍സ് എടുത്തുനില്‍ക്കെ രോഹിത്തിന്‍റെ ക്യാച്ച് പാഴാക്കിയ ഇംഗ്ലണ്ടിനെതിരെ 102 റണ്‍സെടുത്ത് ഒരു മനോഹര ഇന്നിങ്സ് അദ്ദേഹം കാഴ്ചവെച്ചു. അടുത്തത് ഇന്ന് ബംഗ്ലാദേശിനെതിരെ. 9 റണ്ണില്‍ തമീം ഇക്ബാലിന്‍റെ ഡ്രോപ് ക്യാച്ചിന് ശേഷം 92 പന്തില്‍ 104 റണ്‍സ് എന്ന ഇന്നിങ്സാണ് ബംഗ്ലാദേശിന് വിലയായി നല്‍കേണ്ടി വന്നത്.