LiveTV

Live

Cricket

ലോകകപ്പ് കാണാന്‍ ക്രിക്കറ്റിന്റെ പറുദീസയിലെത്തിയ പ്രവാസികള്‍

ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ക്രിക്കറ്റിന്റെ പറുദീസ എന്നറിയപ്പെടുന്ന ഇഗ്ലംണ്ടിലെ ലോർഡ്സിലെ ക്രിക്കറ്റ് മൈതാനത്ത് അവരെ എത്തിച്ചത്. 

ലോകകപ്പ് കാണാന്‍ ക്രിക്കറ്റിന്റെ പറുദീസയിലെത്തിയ പ്രവാസികള്‍

ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിച്ച് അതിലുപരി രാജ്യസ്നേഹം തലച്ചോറിലും ഹൃദയത്തിലും നിറച്ച് മണലാരണ്യത്തിൽ നിന്നും ക്രിക്കറ്റിന്റെ പറുദീസയായ ഇഗ്ലംണ്ടിലേക്ക് സ്വന്തം വരുമാനത്തിന്റെ നല്ലൊരു പങ്കും ചിലവാക്കി ആകെകിട്ടാനിരുന്ന വാർഷിക അവധിയും വേണ്ടെന്ന് വച്ച് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ച 10 പ്രവാസി യുവാക്കൾക്ക് ഇത് സ്വപ്ന സാത്ഷാക്കാരം. ഇവരിൽ ഭൂരിഭാഗവും പലസ്ഥലത്തു നിന്നും പല ദേശത്തു നിന്നും അവരുടെ ക്രിക്കറ്റ് സ്വപ്നങ്ങളേയും മോഹങ്ങളേയും വിട്ടെറിഞ്ഞ് എന്നോ ജീവിതം കെട്ടിപെടുക്കാൻ മണലാരണ്യത്തിൽ എത്തി പ്രവാസിയായി ജീവിതം നയിക്കുന്നവരാണ്. ഇവരിൽ പലരും ഇന്നും അവരുടെ ഓരോ അവധിദിവസങ്ങളുടെയും ഭൂരിഭാഗം സമയവും ക്രിക്കറ്റിനായി ചിലവഴിക്കുന്നവരാണ്.

ലോകകപ്പ് കാണാന്‍ ക്രിക്കറ്റിന്റെ പറുദീസയിലെത്തിയ പ്രവാസികള്‍

ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ക്രിക്കറ്റിന്റെ പറുദീസ എന്നറിയപ്പെടുന്ന ഇഗ്ലംണ്ടിലെ ലോർഡ്സിലെ ക്രിക്കറ്റ് മൈതാനത്ത് അവരെ എത്തിച്ചത്. അതും നിർണായകമായ ന്യൂസിലാന്‍ഡ് - ആസ്ട്രേലിയ മത്സരം കാണാൻ. ഇവരാദ്യം എത്തിയത് മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് മത്സരം കാണാനായിരുന്നു. അതും ഇന്ത്യൻ ടീമിന്റെ ജേഴ്സി അണിഞ്ഞ്, പടുകൂറ്റന്‍ ദേശീയ പതാകയുമേന്തി രാജ്യസ്നേഹവും ക്രിക്കറ്റിനോടുള്ള ആവേശവും ഉൾക്കൊണ്ട് എട്ടു ദിക്കും പൊട്ടുമാറ് ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളും രാജ്യ സ്നേഹം തുളുമ്പുന്ന പാട്ടുകളുമായി അവരുടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. കണ്ടു നിന്ന ഇന്ത്യൻ ആരാധകരും അവരുടെ കൂടെ കൂടിയതോടു കൂടി ആ കൂട്ടായ്മ അക്ഷരാർത്ഥത്തിൽ അത് ആവേശകടലായി.

മത്സരത്തിനു മുമ്പ് തന്നെ ഗാലറി ശരിക്കും ഒരു മിനി ഇന്ത്യ ആയി മാറി. മത്സരം തുടങ്ങിയതോടെ അതു ആവേശകടലായി എന്ന് തന്നെ പറയാം. ഇന്ത്യാ... ഇന്ത്യാ... എന്ന വിളികളും ധോണി....ധോണി ... എന്നീ വിളികളും കൊണ്ട് സ്റ്റേഡിത്തില്‍ അവര്‍ പ്രകമ്പനം സൃഷ്ടിച്ചു. പലപ്പോഴായ് സ്റ്റേഡിയത്തിനെ ആവേശകടലാക്കി മാറ്റി ഇവർ തുടക്കമിട്ട മെക്സിക്കൻ വേവുകൾ. ശരിക്കും ഇന്ത്യയുടെ വിജയത്തോടെ അതു അതിന്റെ പാരമ്യതയിലെത്തി. അതിനു ശേഷം ആ വിജയാഘോഷം സ്റ്റേഡിയത്തിനു പുറത്തു തുടർന്നു. ഇവരുടെ ഇതേ ആവേശം ഇന്ത്യ - ഇഗ്ലണ്ട് മത്സരത്തില്‍ ആഞ്ഞടിച്ചു. ഇംഗ്ലണ്ടിൽ നടക്കുന്ന ഈ ലോകകപ്പിലേക്ക് ഈ 10 അംഗ സംഘം എത്തിയത് രണ്ടു മാസം നീണ്ടു നിന്ന ശക്തമായ പ്ലാനിംഗിന് ശേഷം ആയിരുന്നു.

ലോകകപ്പ് കാണാന്‍ ക്രിക്കറ്റിന്റെ പറുദീസയിലെത്തിയ പ്രവാസികള്‍

അതും എല്ലാ പ്രതിസന്ധികളും അതു നേരിടാനുള്ള എല്ലാ മാർഗ്ഗങ്ങളെകുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കിയതിനു ശേഷം ആയിരുന്നു ആ തീരുമാനം. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഒടുവിൽ അവർ യാത്രയായി ഇംഗ്ലണ്ടിലേക്ക് പറന്നു. കോഴിക്കോട് സ്വദേശിയായ മിജു ഗോപൻ, പാലക്കാട് സ്വദേശി ശരത്, തൃശ്ശൂർ സ്വദേശിയായ സുധീർ ബദര്‍, ചാലക്കുടി സ്വദേശി ബൈജു, എറണാകുളം സ്വദേശി സിജു, പത്തനംതിട്ട സ്വദേശി ജസ്സൻ, കൊല്ലം സ്വദേശികളായ പ്രഭിരാജ്, ഷിജു ബാബു, സന്തോഷ് എന്നിവരാണ് സംഘത്തിലുള്ളത്. ഈ സന്തോഷത്തിലും അവർക്കുണ്ടായിരുന്ന ഏക മനോവിഷമം ഓൾഡ് ട്രഫോർഡ് ഗ്യാലറിയിൽ ഇഞ്ചുകളുടെ വ്യത്യാസത്തിൽ അവർക്ക് നഷ്ടപെട്ട ആ സുവർണ അവസരം 49.2 ഓവറിൽ ധോണിയുടെ സിക്സ് മാത്രമായിരുന്നു. ലോകകപ്പില്‍ ടീം ഇന്ത്യയെ മുത്തമിടീച്ചായിരിക്കും ഇവരുടെ മടക്കം.

By സുധീർ ബദര്‍