LiveTV

Live

Cricket

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തോല്‍വി; വഖാര്‍ യൂനിസിന്റെ പ്രതികരണം ഇങ്ങനെ..... 

സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ്’ കാണിക്കുന്നതില്‍ ഇന്ത്യന്‍ ടീം ദയനീയമായി പരാജയപ്പെട്ടതായി യൂനിസ് ഖാന്‍ കുറ്റപ്പെടുത്തുന്നു. ട്വിറ്ററിലൂടെയായിരുന്നു യൂനിസ് ഖാന്റെ പ്രതികരണം.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തോല്‍വി; വഖാര്‍ യൂനിസിന്റെ പ്രതികരണം ഇങ്ങനെ..... 

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പരാജയം കനത്ത അടി നല്‍കിയത് പാകിസ്താനാണ്. പാകിസ്താന്റെ സെമി സാധ്യതകള്‍ മുഴുവന്‍ ഇന്ത്യയുടെ വിജയത്തിലായിരുന്നു. എന്നാല്‍ ഇന്ത്യ തോറ്റതോടെ പാകിസ്താന്റെ സെമി സാധ്യതകള്‍ ഏറക്കുറെ അവസാനിച്ചു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ പാക് താരം വഖാര്‍ യൂനിസ് രംഗത്ത് എത്തിയിരിക്കുന്നു.

‘സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ്' കാണിക്കുന്നതില്‍ ഇന്ത്യന്‍ ടീം ദയനീയമായി പരാജയപ്പെട്ടതായി യൂനിസ് ഖാന്‍ കുറ്റപ്പെടുത്തുന്നു. ട്വിറ്ററിലൂടെയായിരുന്നു യൂനിസ് ഖാന്റെ പ്രതികരണം.

'ആരാണ് എന്നതല്ല, ജീവിതത്തില്‍ എന്തു ചെയ്തു എന്നതാണ് ഒരാളെ നിര്‍ണയിക്കുന്നത്. പാകിസ്ഥാന്‍ സെമിയില്‍ എത്തിയാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. എന്നാല്‍ ചില ചാംപ്യന്‍മാരുടെ സ്‌പോര്‍ട്‌സമാന്‍ഷിപ്പ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു'' വഖാര്‍ ട്വിറ്ററില്‍ കുറിച്ചു. #INDvsEND #CWC2019 എന്ന ഹാഷ്ടാഗോടെയായിരുന്നു വഖാറിന്റെ ട്വീറ്റ്.

ലോകകപ്പില്‍ പരാജയമറിയാതെ കുതിച്ച ഇന്ത്യ, ഇംഗ്ലണ്ടിനെതിരെയും ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ പിച്ചിനെ മുതലെടുത്തതോടെ ഇന്ത്യയുടെ കണക്കുകൂട്ടല്‍ പിഴക്കുകയായിരുന്നു.