LiveTV

Live

Cricket

പരിക്കേറ്റ് വിജയ് ശങ്കര്‍ പുറത്ത്; മായങ്ക് അഗര്‍വാള്‍ ടീമില്‍

നേരത്തെ പാകിസ്താനെതിരായ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റപ്പോഴാണ് വിജയ് ശങ്കര്‍ കളത്തിലെത്തുന്നത്.

പരിക്കേറ്റ് വിജയ് ശങ്കര്‍ പുറത്ത്; മായങ്ക് അഗര്‍വാള്‍ ടീമില്‍

ഓള്‍റൌണ്ടര്‍ വിജയ് ശങ്കര്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്. പകരം മായങ്ക് അഗര്‍വാള്‍ ടീമില്‍ ഇടം നേടിയേക്കും.

പരിശീലനത്തിനിടെ ജസ്പ്രീത് ബൂംറയുടെ പന്തിലാണ് വിജയ് ശങ്കറിന് പരിക്കേല്‍ക്കുന്നത്. എന്നാല്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ പരിക്ക് വകവെക്കാതെ താരം കളിച്ചു. കഴിഞ്ഞ മത്സരത്തില്‍ വിജയ് ശങ്കറിന് പകരം റിഷഭ് പന്തിനെയാണ് കളിപ്പിച്ചത്.

നേരത്തെ പാകിസ്താനെതിരായ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റപ്പോഴാണ് വിജയ് ശങ്കര്‍ കളത്തിലെത്തുന്നത്. കന്നി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 2 വിക്കറ്റും വിജയ് ശങ്കര്‍ നേടി. എന്നാല്‍ അഫ്ഗാനെതിരെയും വിന്‍ഡീസിനെതിരെയും തിളങ്ങാന്‍ കഴിഞ്ഞില്ല. മോശം പ്രകടനത്തില്‍ നിരവധി വിമര്‍ശനവും കേട്ടു.

എന്തായാലും വിജയ് ശങ്കറിന് പകരം മായങ്ക് അഗര്‍വാളിനെ ഉള്‍പ്പെടുത്താനാണ് ബി.സി.സി.ഐ തീരുമാനം. കഴിഞ്ഞ വര്‍ഷം ആസ്ത്രേലിയക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച മായങ്കിന്റെ ഏകദിന അരങ്ങേറ്റം കൂടിയാകും ഈ ലോകകപ്പ്. കര്‍ണാടകക്കാരനായ മായങ്ക് ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ്.