LiveTV

Live

Cricket

രവീന്ദ്ര ജഡേജയുടെ ആ ക്യാച്ച് അജയ് ജഡേജയുടേതും 

കുല്‍ദീപ് യാദവിനെ സിക്സര്‍ പറത്താനായിരുന്നു ജേസണ്‍ റോയിയുടെ ശ്രമം. എന്നാല്‍ ലോങ് ഓണില്‍ അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ ജഡേജ ഇംഗ്ലീഷ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു.

രവീന്ദ്ര ജഡേജയുടെ ആ ക്യാച്ച് അജയ് ജഡേജയുടേതും 

ലോകകപ്പില്‍ ഇതുവരെ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ രവീന്ദ്ര ജഡേജയ്ക്കായിട്ടില്ല. എന്നാല്‍ പകരക്കാരനായി ഫീല്‍ഡിങ്ങില്‍ കയ്യടി നേടുകയാണ് ജഡേജ. ജേസണ്‍ റോയിയെ പുറത്താക്കാന്‍ ജഡേജയെടുത്ത പറക്കും ക്യാച്ച് ഇതിനൊരുദാഹരണമാണ്.

കുല്‍ദീപ് യാദവിനെ സിക്സര്‍ പറത്താനായിരുന്നു ജേസണ്‍ റോയിയുടെ ശ്രമം. എന്നാല്‍ ലോങ് ഓണില്‍ അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ ജഡേജ ഇംഗ്ലീഷ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജഡേജ ടീമിലുണ്ടായിരുന്നില്ല. എന്നാല്‍ കെ.എല്‍ രാഹുലിന് പരിക്കേറ്റതോടെയാണ് ജഡേജ ഫീല്‍ഡ് ചെയ്യാനെത്തിയത്. ജഡേജയുടെ ഈ പ്രകടനം കണ്ട ആരാധകരുടെ ഓര്‍മകള്‍ പോയത് മറ്റൊരു ജഡേജയുടെ സമാന പ്രകടനത്തിലേക്കാണ്. 92 ലോകകപ്പില്‍ അലന്‍ ബോര്‍ഡറെ പുറത്താക്കിയ അജയ് ജഡേജയുടെ ക്യാച്ച് ഏറെക്കുറെ സമാനമായിരുന്നു