LiveTV

Live

Cricket

ഇന്ത്യയുടെ പരാജയകാരണം ആ ജേഴ്‌സി; മെഹ്ബൂബ മുഫ്തി

ലോകകപ്പില്‍ ഇന്ത്യ ആദ്യമായി എവെ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ മത്സരം കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരെ.

ഇന്ത്യയുടെ പരാജയകാരണം ആ ജേഴ്‌സി; മെഹ്ബൂബ മുഫ്തി

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോറ്റതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍. ആദ്യ പത്ത് ഓവറിലെ പതുക്കെയുള്ള സ്‌കോറിങ് തുടങ്ങി അവസാനത്തില്‍ ധോണിയുടെയും ജാദവിന്റെ പതിഞ്ഞ ഇന്നിങ്‌സ് വരെയാണ് കാരണങ്ങളായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ പി.ഡി.പി നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി പറയുന്നത് ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഇന്ത്യയുടെ ഓറഞ്ച് ജേഴ്‌സിയാണെന്നാണ്. ലോകകപ്പില്‍ ഇന്ത്യ ആദ്യമായി എവെ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ മത്സരം കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരെ.

"എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ പക്ഷെ ആ ജേഴ്‌സിയാണ് ഇന്ത്യയുടെ വിജയതേരോട്ടത്തിന് തടയിട്ടത്", ഇതായിരുന്നു മത്സരഫലം അറിഞ്ഞ ശേഷം മെഹ്ബൂബ ട്വിറ്ററില്‍ കുറിച്ചത്.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പരാജയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അതേസമയം മഹ്ബൂബയുടെ ട്വീറ്റിനെതിരെ ട്രോളുകളും സജീവമാണ്. 31 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി ഓപ്പണർ രോഹിത് ശർമ സെഞ്ച്വറി നേടിയെങ്കിലും ആവശ്യമായ സമയത്ത് റണ്‍റേറ്റ് ഉയര്‍ത്താന്‍ കഴിയായത്ത് ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു.